ന്യൂഡെൽഹി: അന്താരാഷ്‌ട്ര വിപണിയില്‍ എണ്ണവിലയില്‍ വന്‍ ഇടിവ്. 2020 ഏപ്രിലിന് ശേഷം ആഗോള വിപണിയില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില വെള്ളിയാഴ്‌ച ബാരലിന് 80 ഡോളറില്‍ താഴെയെത്തി.
അന്താരാഷ്‌ട്ര തലത്തില്‍ ആശങ്ക വര്‍ധിപ്പിച്ച് പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതിന് പിന്നാലെയാണ് വിലയിടിവ് എന്നാണ് വിലയിരുത്തല്‍. വിലയില്‍ നാല് ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തയത്.
പ്രമുഖ എണ്ണ ഉപഭോക്‌താക്കളായ രാജ്യങ്ങള്‍ തങ്ങളുടെ ക്രൂഡ് ഓയില്‍ കരുതല്‍ ശേഖരം പുറത്തിറക്കിക്കൊണ്ട് നടത്തിയ ഇടപെടലിന് പിന്നാലെ ആഗോള വിപണിയില്‍ വിതരണ മിച്ചം കൂടുമെന്ന ആശങ്കകള്‍ വര്‍ധിപ്പിച്ചതും വിലയിടിയാന്‍ ഇടായാക്കിയിട്ടുണ്ട്.
എണ്ണവില താഴാൻ ഉൽപാദകരാജ്യങ്ങൾ സമ്മതിക്കാത്തതുമൂലം അമേരിക്കയും യൂറോപ്പും ഇന്ത്യയും ചൈനയുമൊക്കെ വൻ വിലക്കയറ്റ ഭീഷണി നേരിടുന്ന വേളയിലെ ഈ ചലനം ആശ്വാസകരമാണ്.
Most Read: ‘ഒമൈക്രോൺ’; പുതിയ വകഭേദം കൂടുതൽ രാജ്യങ്ങളിൽ, ലോകമെങ്ങും ജാഗ്രത