ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രത്യേക കർമ പദ്ധതി; മന്ത്രി ആർ ബിന്ദു

By Trainee Reporter, Malabar News
minister R Bindu
Ajwa Travels

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രത്യേക കർമ പദ്ധതി നടപ്പിലാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു. ജൂലൈ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും മന്ത്രി പറഞ്ഞു. കേരള സർവകലാശാലക്ക് നാക് എ++അംഗീകാരം ലഭിച്ചതിന്റെ ഭാഗമായി സംഘടിപ്പിച്ച സൗഹൃദ സംഗമം ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്‌ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ കാലത്തിനൊത്ത് നവീകരിക്കുന്നതിനും ശക്‌തിപ്പെടുത്തുന്നതിനുമാണ് പ്രത്യേക കർമ പദ്ധതിക്ക് രൂപം നൽകുന്നത്. സംസ്‌ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങളും മികവിന്റെ കേന്ദ്രങ്ങളായി മാറണം. സർവകലാശാലകൾ ഇതിന്റെ വഴികാട്ടിയാകണം. ഉന്നത വിദ്യാഭ്യാസ മേഖലയിലും ഇത് പ്രകടമാണ്.

സംസ്‌ഥാനത്തിന്റെ വിദ്യാഭ്യാസ മേഖലയും ഇതിനൊപ്പം മാറേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിന്റെ ഭാഗമായാണ് ഉന്നത വിദ്യാഭ്യാസ രംഗത്തെ ശാക്തീകരണ പദ്ധതി പ്രഖ്യാപിക്കുന്നത്. തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വിടവ് നികത്തൽ, ഗവേഷണ നിലവാരം വർധിപ്പിക്കൽ, വൈഞ്‌ജാനിക സമൂഹമാക്കി സംസ്‌ഥാനത്തെ മാറ്റുന്നതിനുള്ള നടപടികൾക്ക് ആക്കം കൂട്ടൽ തുടങ്ങിയവയെല്ലാം പദ്ധതിയുടെ ഭാഗമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Most Read: മെമ്മറി കാർഡ് പരിശോധിക്കണം; ഹരജിയിൽ ഇന്നും വാദം തുടരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE