കരുത്തുറ്റ മുടിക്ക് പരീക്ഷിക്കാം ചീര ഹെയർ മാസ്‌ക്‌

By News Bureau, Malabar News
Representational Image
Ajwa Travels

പച്ച ചീര അഥവാ പാലക് വിറ്റാമിനുകളുടെ കലവറയാണെന്ന് അറിയാമല്ലോ. കറികളും സൂപ്പമൊക്കെയായി നമ്മുടെ മേശപ്പുറത്ത് സജീവമായ ഇത് മുടിയുടെ സംരക്ഷണത്തിനും മികച്ചതാണ്.

പച്ച ചീര ഉപയോഗിച്ച് പ്രകൃതിദത്തമായ ഒരു ഹെയർ മാസ്‌ക് നമുക്ക് തയാറാക്കാം. പാർശ്വഫലങ്ങളില്ലാതെ മുടിയുടെ ആരോഗ്യവും സൗന്ദര്യവും വീണ്ടെടുക്കാൻ ഇത് സഹായിക്കും.

 

പാലക്കിലുള്ള വിറ്റാമിൻ എ തലയോട്ടിയിലെ ഓയിലുകളുടെ അമിതോൽപാദനം നിയന്ത്രിക്കുകയും മുടിയെ മോയ്‌സ്‌ചറൈസ് ചെയ്യുകയും ചെയ്യുന്നു. വിറ്റാമിൻ സി കൊളീജിൻ ഉൽപാദനം വർധിപ്പിക്കുന്നു. ഇത് മുടിയുടെ വളർച്ച ത്വരിതപ്പെടുത്താൻ സഹായകരമാണ്. ആന്റി ഓക്‌സിഡന്‍സ് മുടി കൊഴിച്ചിലിനെ തടയും. വിറ്റാമിൻ ബി, സി എന്നിവയും മുടിയുടെ വളർച്ചയ്‌ക്ക് സഹായകരമാണ്.

എങ്ങനെയാണ് ഹെയർ മാസ്‌ക് ഉണ്ടാക്കേണ്ടതെന്ന് നോക്കാം:

ഒരു കപ്പ് പാലക് ഇല, ഒരു സ്‌പൂൺ തേൻ, ഒരു സ്‌പൂൺ വെളിച്ചെണ്ണ/ ഒലിവ് ഓയില്‍ എന്നിവയാണ് ഇതിന് ആവശ്യമായ സാധനങ്ങൾ.

പാലക്, തേൻ, വെളിച്ചെണ്ണ എന്നിവ ഒന്നിച്ചെടുത്ത് മിക്‌സിയിലടിക്കുക. ഇങ്ങനെ ലഭിക്കുന്ന കുഴമ്പു എടുത്ത് മുടിയിലും തലയോട്ടിയിലും നന്നായി തേച്ചു പിടിപ്പിക്കുക. 30 മിനിറ്റിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. ആഴ്‌ചയിൽ ഒരു തവണ് ഈ ഹെയർ മാസ്‌ക് ഉപയോഗിക്കാം.

(ഓർക്കുക: ആരോഗ്യ സംബന്ധമായ വാർത്തകളിൽ പറയുന്ന കാര്യങ്ങൾ അംഗീകൃത ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായം തേടാതെ സ്വയം ചെയ്യാൻ പാടുള്ളതല്ല.)

Most Read: മിഷ്‌കിന്റെ ‘പിസാസ് 2’; ഭയവും ആകാംക്ഷയും ഉണർത്തി ടീസർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE