കൊളംബോ: ശ്രീലങ്കയിൽ ജനകീയ പ്രതിഷേധം ശക്‌തമാകുന്നു. തെരുവിലിറങ്ങിയ ജനം പല സ്‌ഥലങ്ങളിലും തീയിട്ടു. നെഗോമ്പോ പട്ടണത്തിൽ പോലീസും ജനങ്ങളും ഏറ്റുമുട്ടി. രാഷ്‌ട്രീയ നേതാക്കളുടെ വീടുകൾ ജനങ്ങൾ വളഞ്ഞു. മുൻ മന്ത്രി ഗാമിനി ലോകഗിന്റെ വീടിന് തീയിടാനും ശ്രമമുണ്ടായി.
ജനകീയ പ്രക്ഷോഭങ്ങൾ തടയാൻ പ്രഖ്യാപിച്ച രാജ്യവ്യാപക കർഫ്യു തുടരുകയാണ്. തലസ്‌ഥാനമായ കൊളംബോയിൽ അടക്കം പ്രക്ഷോഭം രൂക്ഷമായതിനെ പിന്നാലെയാണ് നടപടി. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന രാജ്യത്ത് കടുത്ത നിയന്ത്രണങ്ങളും സർക്കാർ നടപ്പിലാക്കിയിരിക്കുകയാണ്. സംശയം തോന്നുന്ന ആരെയും അറസ്‌റ്റ് ചെയ്യാനും ജയിലിൽ അടക്കാനുമുള്ള അധികാരം സൈന്യത്തിന് നൽകി.
കഴിഞ്ഞ ദിവസം പ്രസിഡണ്ടിന്റെ വസതിക്ക് മുന്നിലടക്കം പ്രതിഷേധ പ്രകടനങ്ങളും സംഘർഷങ്ങളും ഉണ്ടായിരുന്നു. അതേസമയം, ശ്രീലങ്കയുടെ ദുരിതം പരിഹരിക്കാൻ വായ്‌പ അനുവദിക്കുന്ന കാര്യത്തിൽ ഐഎംഎഫിന്റെ ചർച്ചകൾ ഈ ആഴ്‌ച ആരംഭിക്കും. വിദേശസഹായമില്ലാതെ ഒരടി പോലും മുന്നോട്ട് പോകാനാകാതെ അവസ്‌ഥയിലാണ് ശ്രീലങ്ക.
Most Read: പീഡനക്കേസ്; പ്രതിയുടെ ശിക്ഷ കുറഞ്ഞുപോയെന്ന് പരാതിക്കാരി, അപ്പീൽ നൽകും