ഒടുവിൽ രാജി; സ്‌ഥാനമൊഴിഞ്ഞ് ശ്രീലങ്കൻ പ്രധാനമന്ത്രി മഹീന്ദ രാജപക്‌സെ

By News Desk, Malabar News
srilanka prime minister mahinda rajapaksa resigned
Ajwa Travels

കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ പൊതുജനങ്ങൾ അടക്കം പ്രക്ഷോഭത്തിനിറങ്ങിയ ശ്രീലങ്കയില്‍ പ്രധാനമന്ത്രി മഹീന്ദ രാജപക്‌സെരാജിവെച്ചു. പ്രസിഡണ്ട് ഗോതബായ രജപക്‌സെക്ക് പ്രധാനമന്ത്രി രാജിക്കത്ത് സമര്‍പ്പിച്ചു.

ശ്രീലങ്കന്‍ സര്‍ക്കാര്‍ രാജി വെക്കുംവരെ പ്രതിഷേധം തുടരുമെന്ന് ശ്രീലങ്കന്‍ പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ നേരത്തെ അറിയിച്ചിരുന്നു. ഈ സര്‍ക്കാര്‍ രാജിവെച്ചാല്‍ സാമ്പത്തിക മേഖല തിരിച്ചുവരുമെന്നാണ് അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയിലെ ജനകീയ പ്രതിഷേധത്തെ തടയാന്‍ കർഫ്യു പ്രഖ്യാപിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ജനവിരുദ്ധമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി അവസാനം വരെ പോരാടുമെന്നും ജനങ്ങളുടെ വികാരം ഭരണകൂടം ഉള്‍ക്കൊള്ളണമെന്നും സജിത്ത് പ്രേമദാസ കൂട്ടിച്ചേര്‍ത്തു. ഇതിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ രാജി.

Most Read: ആന്ധ്രയിൽ ജില്ലകളുടെ എണ്ണം കൂടും; ഒറ്റയടിക്ക് 13, നിർണായക നീക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE