എസ്‌എസ്‌എഫ് മേൽമുറി സെക്‌ടർ സാഹിത്യോൽസവ് സമാപിച്ചു; മേൽമുറി 27 ജേതാക്കൾ

By Desk Reporter, Malabar News
SSF Melmuri Region SSF Sahithyolsav
സാഹിത്യോൽസവ് സമാപന സംഗമം സമസ്‌ത മലപ്പുറം ജില്ലാസെക്രട്ടറി പി ഇബ്റാഹിം ബാഖവി ഉൽഘാടനം ചെയ്യുന്നു
Ajwa Travels

മലപ്പുറം: ഇരുപത്തി എട്ടാമത് എഡിഷന്‍ എസ്‌എസ്‌എഫ് മേൽമുറി സെക്‌ടർ സാഹിത്യോൽസവിന് സമാപനം. പത്ത് യൂണിറ്റുകളില്‍ നിന്നായി മുന്നൂറിലധികം വിദ്യാർഥികളാണ് പങ്കെടുത്തത്. ഡിജിറ്റൽ മാർഗത്തിലൂടെയായിരുന്നു മൽസരങ്ങൾ നടന്നത്. മേൽമുറി 27, കോണോംപാറ, ചുങ്കം യൂണിറ്റുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്‌ഥാനങ്ങൾ കരസ്‌ഥമാക്കി.

സാഹിത്യോൽസവ് മലയാള മനോരമ സീനിയർ സബ് എഡിറ്റർ ശംസുദ്ദീൻ മുബാറക് ഉൽഘാടനം ചെയ്‌തു. മലപ്പുറം ഈസ്‌റ്റ്‌ ജില്ലാ പ്രസിഡണ്ട് ശാക്കിർ സിദ്ദീഖി സാഹിത്യോൽസവ് സന്ദേശ പ്രഭാഷണം നടത്തി. സമാപന സംഗമം സമസ്‌ത ജില്ലാ സെക്രട്ടറി ഇബ്റാഹീം ബാഖവി മേൽമുറി ഉൽഘാടനം ചെയ്‌തു. സ്വാഗതസംഘം ചെയർമാൻ ഖാലിദ് സഖാഫി സ്വലാത്ത് നഗർ വിജയികളെ പ്രഖ്യാപിച്ചു.

മലപ്പുറം ഈസ്‌റ്റ്‌ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ഇർഫാൻ സഖാഫി മേൽമുറി അടുത്ത വർഷം സാഹിത്യോൽസവിന് ആതിഥേയത്വം വഹിക്കുന്ന ചുങ്കം യൂണിറ്റിന് പതാക കൈമാറി. പ്രസിഡണ്ട് സ്വഫ്‌വാൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. അബ്‌ദുല്ല ഹാജി കോണോംപാറ (കേരള മുസ്‌ലിം ജമാഅത്ത്), അക്ബർ പുല്ലാണിക്കോട് (എസ്‌വൈഎസ്‍), മുഷ്‌താഖ്‌ പറമ്പൻ, ഇർഷാദ് അദനി എന്നിവർ പ്രസംഗിച്ചു.

Most Read: വിവാഹിതയായ സ്‍ത്രീയ്‌ക്ക് പ്രണയലേഖനം കൊടുക്കുന്നത് അപമാനിക്കുന്നതിന് തുല്യം; കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE