ചെന്നൈ: തമിഴ്‌നാട്ടിൽ വെള്ളിയാഴ്‌ച സത്യപ്രതിജ്‌ഞ ചെയ്യുന്ന ഡിഎംകെ നേതാവ് എംകെ സ്‌റ്റാലിൻ മുഖ്യമന്ത്രി സ്‌ഥാനത്തിനൊപ്പം ആഭ്യന്തരവും കൈകാര്യം ചെയ്യും. സ്‌റ്റാലിൻ മന്ത്രിസഭയില്‍ മുതിര്‍ന്ന നേതാക്കളും അംഗമാകും. ദുരൈമുരുഗന്‍, കെഎന്‍ നെഹ്‌റു, എം സുബ്രഹ്‌മണ്യന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളാണ് പുതിയ മന്ത്രിസഭയിൽ ഉണ്ടാകുക.
ആരോഗ്യ വകുപ്പ് സുബ്രഹ്‌മണ്യന്‍ കൈകാര്യം ചെയ്യും. 34 അംഗ മന്ത്രിസഭയാണ് തമിഴ്‌നാട്ടിൽ അധികാരമേല്‍ക്കുന്നത്. ബുധനാഴ്‌ച സ്‌റ്റാലിനും പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദുരൈമുരുഗനും ഗവര്‍ണറെ കണ്ടിരുന്നു.
2006-11 വര്‍ഷത്തെ കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡിഎംകെ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രി സ്‌ഥാനം വഹിച്ചിരുന്നത് എംകെ സ്‌റ്റാലിൻ ആയിരുന്നു. ഇതാദ്യമായാണ് സ്‌റ്റാലിൻ മുഖ്യമന്ത്രിയാകുന്നത്.
234 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 133 സീറ്റിലാണ് ഡിഎംകെ ജയിച്ചത്. കോണ്‍ഗ്രസ്-ഇടത് പാര്‍ട്ടികളും ഡിഎംകെ സഖ്യത്തിലുണ്ട്. എഐഎഡിഎംകെ 66 സീറ്റുകൾ നേടി.
Also Read: സ്‌റ്റേറ്റ് കോവിഡ്19 കോള്‍ സെന്റര്‍ പുനരാരംഭിച്ചു