ഭിന്നശേഷിക്കാർക്കുള്ള സംസ്‌ഥാന അവാര്‍ഡ് നാളെ ആരോഗ്യമന്ത്രി വിതരണം ചെയ്യും

By Staff Reporter, Malabar News
KK-Shailaja
ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ
Ajwa Travels

തിരുവനന്തപുരം: 2020ലെ ഭിന്നശേഷിക്കാര്‍ക്കുള്ള സംസ്‌ഥാന അവാര്‍ഡ് വിതരണം ‘സമര്‍പ്പണം’ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ നിർവഹിക്കും. ഫെബ്രുവരി 26ന് വൈകുന്നേരം 3.30ന് തിരുവനന്തപുരം തൈക്കാട് റസ്‌റ്റ് ഹൗസില്‍ വെച്ചാണ് പരിപാടി നടക്കുക.

തൊഴില്‍പരമായ അഭിരുചികള്‍ കണ്ടെത്തി പ്രോൽസാഹനം നല്‍കുന്നതിന്റെ ഭാഗമായി സ്‌തുത്യര്‍ഹമായ സേവനം കാഴ്‌ചവെക്കുന്ന ഭിന്നശേഷിക്കാരായ ജീവനക്കാര്‍ (സര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യ മേഖല), ഏറ്റവും കൂടുതല്‍ ഭിന്നശേഷിക്കാര്‍ക്ക് ജോലി നല്‍കുന്ന സ്‌ഥാപനങ്ങള്‍, ഭിന്നശേഷിക്കാരുടെ ക്ഷേമ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്‌ഥാപനങ്ങള്‍ എന്നിവര്‍ക്കുള്ള അവാര്‍ഡാണിത്.

Read Also: ഇടുക്കിയുടെ വികസനത്തിന് പാക്കേജ്; 12,000 കോടിയുടെ പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE