കൽപ്പറ്റ ടൗണിൽ തെരുവ് നായ ശല്യം രൂക്ഷം; പേപ്പട്ടിയുടെ കടിയേറ്റ് ആറ് പേർക്ക് പരിക്ക്

By Trainee Reporter, Malabar News
dogs attakes in kalppatta
Representational Image
Ajwa Travels

വയനാട്: കൽപ്പറ്റ ടൗണിൽ പേപ്പട്ടിയുടെ കടിയേറ്റ് ആറ് പേർക്ക് പരിക്ക്. ഇന്നലെ രാവിലെ 7.30 നാണ് സംഭവം. കൽപ്പറ്റ പഴയ ചന്ത പരിസരത്ത് വിവിധ ആവശ്യങ്ങൾക്കായി എത്തിയവരെയാണ് പേപ്പട്ടി കടിച്ചത്. കടിയേറ്റവർക്ക് പേവിഷ ബാധക്കുള്ള കുത്തിവെപ്പ് നൽകി. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കൽപ്പറ്റ ടൗണിൽ തെരുവ് നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.

നിരവധി തെരുവ് നായകളെയും പേപ്പട്ടി കടിച്ചിരുന്നു. തുടർന്ന് 10 മണിയോടെയാണ് നാട്ടുകാർ ചേർന്ന് പേപ്പട്ടിയെ തല്ലിക്കൊന്നത്. സംഭവ സ്‌ഥലത്തെത്തിയ നഗരസഭാ അധികൃതർ നായയുടെ ജഡം  പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ എത്തിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് നായയുടെ ശരീരത്തിൽ പേവിഷബാധ ഉണ്ടെന്ന് തെളിഞ്ഞത്.

ടൗൺ പരിസരത്തും ജനവാസ കേന്ദ്രങ്ങളിലും തെരുവ് നായകൾ കൂടി വരുന്ന സാഹചര്യത്തിൽ ആളുകൾ ജാഗ്രത പാലിക്കണമെന്ന് നഗരസഭാ അധ്യക്ഷൻ കേയംതൊടി മുജീബ് പറഞ്ഞു. നായകൾക്ക് പേ വിഷബാധക്കെതിരായ വാക്‌സിൻ ഉടൻ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Read Also: നവജാത ശിശുവിനെ ഉപേക്ഷിച്ച കേസ്; രേഷ്‌മയുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE