കട ഒഴിപ്പിക്കാൻ ഉദ്യോഗസ്‌ഥരെത്തി; തട്ടുകട ഉടമ ആത്‌മഹത്യക്ക് ശ്രമിച്ചു

By Syndicated , Malabar News
street-vendor
Ajwa Travels

ആലപ്പുഴ: ചെങ്ങന്നൂരിൽ തട്ടുകട ഉടമയായ വയോധികൻ ആത്‌മഹത്യക്ക് ശ്രമിച്ചു. കൊല്ലം – തേനി പാതയുടെ വികസനവുമായി ബന്ധപ്പെട്ട് ശനിയാഴ്‌ച രാവിലെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനിടെയാണ് തട്ടുകട ഉടമയായ കണിയാരിക്കൽ വീട്ടിൽ വേണു (60) ആത്‌മഹത്യാശ്രമം നടത്തിയത്. എംസി റോഡിൽ പുത്തൻവീട്ടിൽ പടി കവലക്കു സമീപമാണ് സംഭവം.

ഒഴിപ്പിക്കൽ നടപടിക്കായി ഉദ്യോഗസ്‌ഥർ എത്തിയപ്പോൾ വേണു പെട്രോൾ ദേഹത്ത് ഒഴിച്ച് ആത്‌മഹത്യാ ഭീഷണി മുഴക്കി. പോലീസ് വിവരമറിയിച്ചതിനെ തുടർന്ന്​ ഫയർഫോഴ്സ്​ സ്‌ഥലത്തെത്തിയെങ്കിലും ഇയാൾ പിടി കൊടുക്കാതെ ഓടുകയായിരുന്നു. രോഗവും കടബാധ്യതകളുംമൂലം പ്രയാസമനുഭവിക്കുന്ന വ്യക്‌തിയാണ് വേണു എന്നാണ് പോലീസ് പറയുന്നത്. നിലവിൽ ഇയാളെ കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.

Read also: രാജസ്‌ഥാനിൽ ‘ലാൻഡ് ജിഹാദ്’ എന്ന് ബിജെപി എംഎൽഎ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE