കോവിഡ് രൂക്ഷം; അടുത്ത ഒരാഴ്‌ച സംസ്‌ഥാനത്ത് കർശന നിയന്ത്രണം

By Team Member, Malabar News
pinarayi vijayan
മുഖ്യമന്ത്രി പിണറായി വിജയൻ
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ അടുത്ത ആഴ്‌ച കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി. മേയ് 4 മുതൽ 9 വരെ കർശന നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഈ സാഹചര്യത്തിൽ സിനിമ, സീരിയൽ ഷൂട്ടിംഗുകൾ നിർത്തി വെക്കണമെന്നും, പച്ചക്കറി, മീൻ മാർക്കറ്റുകളിൽ 2 മീറ്റർ അകലം പാലിച്ച് കച്ചവടം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സാധനങ്ങൾ വീടുകളിൽ എത്തിച്ച് നൽകാനായി ഡെലിവറി സംവിധാനം ഒരുക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

രോഗവ്യാപനം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ആളുകൾ സ്വയം ലോക്ക്ഡൗൺ പാലിക്കണമെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കി. ആഘോഷങ്ങളും അനാവശ്യ യാത്രകളും ഒഴിവാക്കുമെന്നും, കോവിഡ് പ്രോട്ടോകോൾ പാലിക്കുമെന്നും ഉറപ്പ് വരുത്തണം. മാസ്‌കിന് മുകളിൽ മറ്റൊരു മാസ്‌ക് കൂടി ധരിക്കുന്നത് അണുബാധ ഏൽക്കുന്നത് വലിയ തോതിൽ തടയുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നിലവിൽ ജനിതക വ്യതിയാനം സംഭവിച്ച കോവിഡ് സംസ്‌ഥാനത്ത് വളരെ വേഗത്തിൽ വ്യാപിക്കുകയാണെന്നും, ഇവയ്‌ക്ക് ഏറെ നേരം അന്തരീക്ഷത്തിൽ തങ്ങി നിന്ന് വളരെ പെട്ടെന്ന് മനുഷ്യ ശരീരത്തിലേക്ക് കടക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

കോവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് ഫലം അറിയുന്ന ദിവസം വീടുകളിലിരുന്ന് ഫലം അറിയണമെന്നും, ആഹ്ളാദ പ്രകടനങ്ങളോ, ആൾക്കൂട്ടങ്ങളോ ഉണ്ടാക്കരുതെന്നും അദ്ദേഹം നിർദേശം നൽകി. വാർഡുതല സമിതികൾ‌ കൃത്യമായ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും, ജനമൈത്രി സന്നദ്ധസേനയുടെ പ്രവർത്തനം എല്ലാ ജില്ലകളിലും ശക്‌തമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ ഓക്‌സിജൻ സിലിണ്ടറുകൾ പ്രാദേശികമായി ലഭ്യമാക്കാനുള്ള നടപടികൾ ഊർജിതമാക്കിയതായും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്‌തമാക്കി.

Read also : കോവിഡ്; യുപിയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ മരണമടഞ്ഞത് 577 അധ്യാപകർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE