കോവിഡിലെ ദുരിതം; ടൂറിസ്‌റ്റ് ബസ് ഉടമകളെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സമരം

By News Desk, Malabar News
Ajwa Travels

കോഴിക്കോട്: കോവിഡ് വ്യാപിച്ചതോടെ സർവീസ് മുടങ്ങിയ ടൂറിസ്‌റ്റ് മേഖലയിലെ വാഹനങ്ങളെ അണിനിരത്തി ജില്ലയിൽ പ്രതിഷേധം. കടുത്ത പ്രതിസന്ധിയിലായ കോൺട്രാക്‌ട് കാരിജ് ഉടമകളെ സഹായിക്കാൻ സർക്കാർ പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കോൺട്രാക്‌ട് കാരിജ് ഓപ്പറേറ്റേഴ്‌സ്‌ അസോസിയേഷൻ സംസ്‌ഥാന വ്യാപകമായി വാഹനച്ചങ്ങല തീർത്തു.

ഇതിന്റെ ഭാഗമായി മലാപ്പറമ്പ് ജംഗ്‌ഷനിൽ നടന്ന വാഹനച്ചങ്ങല സംഘടനയുടെ രക്ഷാധികാരി സി നരേന്ദ്രൻ ഉൽഘാടനം ചെയ്‌തു. ജില്ലാ പ്രസിഡണ്ട് റഫീഖ് ചുങ്കം അധ്യക്ഷത വഹിച്ചു. 10 മിനിറ്റ് വാഹനങ്ങൾ ദേശീയപാതയിൽ നിർത്തിയിട്ടായിരുന്നു സമരം. രാമനാട്ടുകര വൈദ്യരങ്ങാടി മുതൽ അഴിയൂർ വരെ വാഹനങ്ങളുടെ നീണ്ടനിര ഉണ്ടായി.

സിസി പെർമിറ്റ് പ്രതിസന്ധി പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കുക, ഉപാധിരഹിത വായ്‌പ നൽകുക, വായ്‌പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ ജപ്‌തി നടപടികൾ ഒഴിവാക്കുക, റോഡ് നികുതി അടുത്ത മാർച്ച് വരെ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധകർ ഉന്നയിച്ചു.

Also Read: പെൻഷൻ മുടങ്ങിയിട്ട് ഒരു മാസം; മുൻ കെഎസ്‌ആർടിസി ജീവനക്കാർ ദുരിതത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE