കോടതിയലക്ഷ്യ കേസ്, നിലപാടില്‍ മാറ്റമില്ല; പ്രശാന്ത് ഭൂഷണ്‍

By News Desk, Malabar News
Supreme Court Gives Prashant Bhushan 2 days
Representational Image
Ajwa Travels

ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ പരാമര്‍ശം പിന്‍വലിക്കാന്‍ പ്രശാന്ത് ഭൂഷണ് രണ്ട് ദിവസം സാവകാശം നല്‍കി സുപ്രീം കോടതി. പരാമര്‍ശം പുനഃപരിശോധിക്കാനാണ് രണ്ട് ദിവസത്തെ സമയം നല്‍കിയത്. തിങ്കളാഴ്ച കോടതി വീണ്ടും കേസ് പരിഗണിക്കും. എന്നാല്‍, പ്രസ്താവനയില്‍ മാറ്റമില്ലെന്നും കോടതിക്ക് മുമ്പാകെ ദയയുണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കില്ലെന്നും പ്രശാന്ത് ഭൂഷണ്‍ ആവര്‍ത്തിച്ചു. തുടര്‍ന്ന് നിലപാടില്‍ മാറ്റമില്ലെങ്കില്‍ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അറിയിച്ചു. തെറ്റ് ചെയ്തയാള്‍ക്ക് പശ്ചാത്താപം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നത് കൊണ്ടാണ് കേസ് വീണ്ടും പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോടതി തന്നെ തെറ്റിദ്ധരിച്ചതില്‍ ദുഃഖമുണ്ടെന്നും കോടതി ചുമത്തുന്ന എന്ത് ശിക്ഷയും സ്വീകരിക്കാന്‍ തയ്യാറാണെന്നുമാണ് പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചത്. ജനാധിപത്യത്തെയും അതിന്റെ മൂല്യങ്ങളെയും സംരക്ഷിക്കാന്‍ ഇത്തരം തുറന്ന വിമര്‍ശനങ്ങള്‍ അനിവാര്യമാണെന്നാണ് അദ്ദേഹം പറയുന്നത്. ഇതെല്ലാം തന്റെ ചുമതലയുടെ ഭാഗമാണെന്നും പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി.

പ്രശാന്ത് ഭൂഷണെ ശിക്ഷിക്കരുതെന്ന് ആവശ്യപ്പെട്ട് അറ്റോര്‍ണീ ജനറല്‍ കെ കെ വേണുഗോപാല്‍ കോടതിയെ സമീപിച്ചു. ജഡ്ജിമാര്‍ തന്നെ കോടതിക്കെതിരെ സംസാരിച്ചിട്ടുണ്ടെന്നും അങ്ങനെ സംസാരിച്ച ജഡ്ജിമാരുടെ പട്ടിക തന്റെ കൈവശമുണ്ടെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍, പ്രശാന്ത് ഭൂഷണ്‍ ക്ഷമ ചോദിക്കാത്തിടത്തോളം ശിക്ഷിക്കരുത് എന്ന അറ്റോര്‍ണീ ജനറലിന്റെ ആവശ്യം അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് കോടതി അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE