രാം ദേവിന് ആശ്വാസം, കൊറോണിലിന്റെ പേര് മാറ്റേണ്ട; ഹർജി തള്ളി സുപ്രിം കോടതി

By Desk Reporter, Malabar News
coronil ramdev_2020 Aug 27
Ajwa Travels

ന്യൂഡൽഹി: കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് അവകാശപ്പെട്ട് ബാബ രാംദേവിന്റെ പതഞ്ജലി ​പുറത്തിറക്കിയ ‘കൊറോണിൽ’ എന്ന മരുന്നിനെതിരെ സമർപ്പിച്ച ഹർജി സുപ്രിം കോടതി തള്ളി. ‘കൊറോണിൽ’ എന്ന പേര് ഉപയോ​ഗിക്കുന്നതിനെതിരെ ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന അരുദ്ര എഞ്ചിനിയേഴ്സ് നൽകിയ ഹർജിയാണ് സുപ്രിം കോടതി തള്ളിയത്. 1993 മുതൽ ‘കൊറോണിൽ’ എന്ന പേര് തങ്ങളുടെ കമ്പനിയുടേതാണന്നായിരുന്നു സാനിറ്റൈസർ, രാസവസ്തു നിർമ്മാതാക്കളായ അരുദ്രയുടെ ഹർജിയിൽ പറഞ്ഞിരുന്നത്. എന്നാൽ പേര് ഉപയോ​ഗിക്കുന്നതിൽ നിന്നു പതഞ്ജലിയെ വിലക്കാനാകില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി.

നേരത്തെ, ‘കൊറോണിൽ’ കോവിഡ് ഭേദമാക്കുമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് പതഞ്ജലിക്ക് മദ്രാസ് ഹൈക്കോടതി 10 ലക്ഷം രൂപ പിഴ ഈടാക്കിയിരുന്നു. അഞ്ച് ലക്ഷം രൂപ വീതം അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിനും ഗവൺമെന്റ് യോഗ ആൻഡ് നാച്ചുറോപ്പതി മെഡിക്കൽ കോളേജിനും പതഞ്ജലി നൽകണമെന്നായിരുന്നു കോടതിയുടെ ഉത്തരവ്. ഈ സ്ഥാപനങ്ങൾ യാതൊരു അവകാശവാദവും ഉന്നയിക്കാതെ ജനങ്ങൾക്ക് സൗജന്യമായി ചികിത്സ നൽകുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു.

ജനങ്ങൾക്കിടയിൽ കോവിഡ് ഉയർത്തിയിരിക്കുന്ന ഭീതി പതഞ്ജലി ചൂഷണം ചെയ്യുകയാണെന്നും പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ മാത്രമാണ് പതഞ്ജലിയുടെ മരുന്നിന് സാധിക്കുന്നതെന്നും കോടതി നിരീക്ഷിച്ചിരുന്നു. മരുന്നിന് കൊറോണിൽ എന്ന പേര് ഉപയോഗിക്കുന്നതും ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE