പ്രശാന്ത് ഭൂഷണ്‍-തെഹല്‍ക കേസ്; ഒക്ടോബർ 12 ന് പരിഗണിക്കും

By Team Member, Malabar News
Malabarnews_prashanth bhushan
അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ
Ajwa Travels

ന്യൂഡെല്‍ഹി : അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിനെതിരെയുള്ള തെഹല്‍ക കോടതിയലക്ഷ്യ കേസ് പരിഗണിക്കുന്നത് അടുത്തമാസം 12 ലേക്ക് സുപ്രീംകോടതി മാറ്റി. കേസില്‍ അമിക്കസ് ക്യൂറിയായി നിയമിതനാകാന്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന് കത്തയക്കാനും കോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 2009 ല്‍ തെഹല്‍ക മാസികക്ക് നല്‍കിയ അഭിമുഖത്തില്‍ കോടതിയലക്ഷ്യ പരാമര്‍ശം നടത്തിയെന്നാണ് പ്രശാന്ത് ഭൂഷണിനെതിരെയുള്ള കേസ്. മുന്‍ ചീഫ് ജസ്റ്റിസുമാരില്‍ ചിലര്‍ അഴിമതിക്കാരാണെന്നായിരുന്നു മാസികക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രശാന്ത് ഉന്നയിച്ച ആരോപണം.

ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിച്ച ഈ കേസ് പിന്നീട് അരുണ്‍ മിശ്ര അദ്ദേഹത്തിന്റെ വിരമിക്കല്‍ ചൂണ്ടിക്കാട്ടി മറ്റൊരു ബെഞ്ചിന് കൈമാറുകയായിരുന്നു. എന്നാല്‍ ചീഫ് ജസ്റ്റിസുമാരെ വിമര്‍ശിച്ചു കൊണ്ട് നടത്തിയ ട്വീറ്റില്‍ അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് പ്രശാന്തിന് ഒരു രൂപ ശിക്ഷ വിധിച്ചിരുന്നു. പിഴയൊടുക്കിയില്ലെങ്കില്‍ 3മാസം തടവും 3 വര്‍ഷം പ്രാക്ടീസ് വിലക്കുകയും ചെയ്യുമെന്നാണ് വിധിയില്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE