അയോദ്ധ്യകേസിലെ 32 പ്രതികളെയും വെറുതെ വിട്ട ജഡ്‌ജി സുരേന്ദ്രകുമാര്‍ യാദവ് ഉപലോകായുക്‌ത തലവൻ

By Desk Reporter, Malabar News
Retired judge Surendra Kumar Yadav
സുരേന്ദ്രകുമാര്‍ യാദവ് ഉപലോകായുക്‌ത തലവനായി (ഇടത്ത്) സത്യപ്രതിജ്‌ഞ ചെയ്യുന്നു
Ajwa Travels

ന്യൂഡെൽഹി: അയോദ്ധ്യയിലെ ബാബറി മന്ദിരം തകര്‍ത്ത കേസിലെ മുഴുവന്‍ പ്രതികളെയും 2300 പേജ് നീണ്ട വിധിയുടെ പിൻബലത്തിൽ വെറുതെ വിട്ട പ്രത്യേക സിബിഐ കോടതി ജഡ്‌ജി സുരേന്ദ്രകുമാര്‍ യാദവിനെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉപലോകായുക്‌ത തലവനായി നിയമിച്ചു.

ബിജെപി നേതാക്കളായ എല്‍കെ അദ്വാനി, ഉമാഭാരതി, ഡോ. മുരളി മനോഹര്‍ ജോഷി തുടങ്ങി 32 പ്രതികളെയും യാദവ് വെറുതെവിട്ടിരുന്നു. മന്ദിരം തകര്‍ക്കാന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്നും അദ്വാനിയടക്കമുള്ള നേതാക്കള്‍ മന്ദിരം പൊളിക്കുന്നത് തടയാന്‍ ശ്രമിക്കുകയാണ് ഉണ്ടായതെന്നും ചൂണ്ടിക്കാട്ടിയാണ് എല്ലാവരെയും വെറുതെവിട്ടത്.

ഉത്തര്‍പ്രദേശിലെ ജോന്‍പൂര്‍ സ്വദേശിയാണ് 62കാരനായ സുരേന്ദ്രകുമാര്‍ യാദവ്. ബാബരി കേസില്‍ വാദം കേള്‍ക്കുന്നതിനിടെ 2019 സെപ്‌തംബറിൽ തന്നെ യാദവിന്റെ സർവീസ് കാലാവധി പൂര്‍ത്തിയായിരുന്നു. പിന്നീടു നീട്ടി നല്‍കുകയായിരുന്നു. 2015 മുതൽ ലക്‌നൗ പ്രത്യേക കോടതിയിൽ ബാബറി തകർക്കൽ കേസ് മാത്രമാണ് ജസ്‌റ്റിസ് യാദവ് കൈകാര്യം ചെയ്‌തിരുന്നത്‌.

Most Read: നേരത്തെ അവസാനിപ്പിക്കാൻ ചര്‍ച്ചയൊന്നുമില്ല; കുംഭമേള ഏപ്രില്‍ 30 വരെ തുടരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE