സ്വപ്‌ന സുരേഷ് വിദേശത്തേക്ക് 1,90,000 ഡോളര്‍ കടത്തി; കസ്‌റ്റംസ്

By Staff Reporter, Malabar News
kerala image_malabar news
Swapna Suresh
Ajwa Travels

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് വിദേശത്തേക്ക് നിയമവിരുദ്ധമായി 1,90,000 ഡോളര്‍ കടത്തിയെന്ന് കസ്‌റ്റംസ്. കോണ്‍സുലേറ്റിലെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാണ് ഡോളര്‍ കടത്തിയത്. ഇതു സംബന്ധിച്ച് കസ്‌റ്റംസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്‌തു.

ലൈഫ് മിഷന്‍ ഇടപാടിലെ കമ്മീഷന്‍ തുകയാണോ ഡോളറാക്കി വിദേശത്തേക്ക് കടത്തിയതെന്ന് കസ്‌റ്റംസ് അന്വേഷിക്കുകയാണ്. ഇതില്‍ വ്യക്‌തത വരുത്താനാണ് സ്വപ്‌ന സുരേഷ് അടക്കമുള്ള പ്രതികളെ കസ്‌റ്റംസ് ജയിലില്‍ വെച്ച് ചോദ്യം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്. അപ്രതീക്ഷിതമായി ജയിലിലെത്തിയാണ് കസ്‌റ്റംസ് ചോദ്യം ചെയ്യുന്നത്.

അതേസമയം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനേയും കസ്‌റ്റംസ് ചോദ്യം ചെയ്യുന്നുമുണ്ട്. എം.ശിവശങ്കറിനെ തുടര്‍ച്ചയായി രണ്ടാം ദിവസമാണ് കൊച്ചിയിലെ കസ്‌റ്റംസ് ഓഫീസില്‍ വച്ച് ചോദ്യം ചെയ്യുന്നത്. സ്വപ്‌നയും ശിവശങ്കറും തമ്മിലുള്ള സാമ്പത്തിക ബന്ധത്തെക്കുറിച്ചും കസ്‌റ്റംസ് അന്വേഷിച്ചുവരികയാണ്.

ലൈഫ് മിഷന്‍ ഇടപാടിനായി 3 കോടി 60 ലക്ഷം രൂപ ഡോളറാക്കി യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥനായ ഈജിപ്ഷ്യന്‍ സ്വദേശി ഖാലിദിന് കൈമാറിയെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയിരുന്നു. അതില്‍ നിന്നാണോ വിദേശത്തേക്ക് സ്വപ്‌ന ഡോളര്‍ കടത്തിയതെന്നാണ് കസ്‌റ്റംസ് പരിശോധിച്ചു വരുന്നത്.

Read Also: ടൂറിസം രംഗത്ത് കുതിപ്പുമായി മഞ്ഞംപൊതികുന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE