എടക്കര സർക്കിൾ കൗൺസിൽ നടന്നു; പുതിയ ഭാരവാഹികളായി

By Desk Reporter, Malabar News
SYS Edakkara Circle Council
കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി അലവിക്കുട്ടി ഫൈസി എടക്കര ഉൽഘാടനം നിർവഹിക്കുന്നു
Ajwa Travels

മലപ്പുറം: ജില്ലയിലെ എടക്കര എസ്‌വൈഎസ്‌ എടക്കര സർക്കിൾ കൗൺസിൽ പൂർണമായി. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി അലവിക്കുട്ടി ഫൈസി എടക്കരയാണ് ഉൽഘാടനം നിർവഹിച്ചത്.

മുജീബുറഹ്‌മാൻ അഹ്സനി അധ്യക്ഷത വഹിച്ച കൗൺസിലിൽ സിദ്ധീഖ് സഖാഫി വഴിക്കടവ് മുഖ്യ പ്രഭാഷണം നടത്തി. ഉബൈദ് സഖാഫി ചുങ്കത്തറ, ഇബ്രാഹീം സഖാഫി നാരോക്കാവ്, ശരീഫ് സഅദി മരത്തിൻകടവ്, ശിഹാബുദ്ധീൻ തങ്ങൾ, ശിഹാബുദ്ദീൻ സൈനി, അലി സഖാഫി, ജസീർ അലി സഖാഫി, എം അബ്‌ദുൽ കരീം, സ്വലാഹുദ്ധീൻ എന്നിവർ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളെ കൗൺസിലിൽ തിരഞ്ഞെടുത്തു. മുജീബുറഹ്‌മാൻ അഹ്സനി-പ്രസിഡണ്ട്, റഹ്‌മാൻ അലി സഖാഫി-ജനറൽസെക്രട്ടറി, സൽമാൻ സുഹ്‌രി-ഫിനാൻസ് സെക്രട്ടറി എന്നിവരാണ് മുഖ്യ നേതൃത്വത്തിൽ വന്നത്. വൈസ് പ്രസിഡണ്ടുമാരായി അബ്‌ദുൽ ബാരി മുസ്‌ലിയാർ, ഹംസ മന്നാനി എന്നിവരെയും സെക്രട്ടറിമാരായി സുഹൈൽ എടക്കര, ഇസ്സുദ്ധീൻ പള്ളിപ്പടി എന്നിവരെയും തിരഞ്ഞെടുത്തു. ജസീർ അലി സഖാഫി, ഇസ്ഹാഖ് സഅദി, സജീർ സൈനി, അർഷാദ് എടക്കര എന്നിവരാണ് ക്യാബിനറ്റ് അംഗങ്ങൾ.

Most Read: വസ്‌ത്രം മാറ്റാതെയുള്ള സ്‌പർശനം ലൈംഗിക പീഡനമല്ലെന്ന വിവാദ ഉത്തരവ് സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE