എസ്‌വൈഎസ്‍ ‘കൃഷികാഴ്‌ച’ എടക്കര സോണിൽ

By Desk Reporter, Malabar News
SYS 'Krishikaazhcha' at Edakkara Zone
Ajwa Travels

മലപ്പുറം: എരുമമുണ്ട, പോത്തുകൽ, ചുങ്കത്തറ, മരുത, എടക്കര,വഴിക്കടവ്, മൂത്തേടം സർക്കിൾ എന്നിവിടങ്ങളിൽ ‘കൃഷികാഴ്‌ച’ നടത്തി എസ്‌വൈഎസ്‍. ‘പച്ചമണ്ണിന്റെ ഗന്ധമറിയുക, പച്ച മനുഷ്യന്റെ രാഷ്‌ട്രീയം പറയുക’ എന്ന ശീര്‍ഷകത്തില്‍ സംഘടന നടത്തിവരുന്ന കാർഷിക പ്രവർത്തനത്തിന്റെ ഭാഗമാണ് ‘കൃഷികാഴ്‌ച’.

എസ്‌വൈഎസ്‍ പ്രവർത്തകരുള്ള പ്രദേശങ്ങളിൽ സംഘടനാ സംവിധാനങ്ങളെയും പ്രവർത്തകരെയും ഉപയോഗപ്പെടുത്തി കൃഷിയെ പ്രോൽസാഹിപ്പിക്കാൻ വേണ്ടി സംഘടന നടത്തിയിട്ടുള്ള ‘സംഘകൃഷി’ ഇടങ്ങളിൽ, കൃഷിയുടെ പുരോഗമനം വിലയിരുത്താനായി നടത്തുന്ന സന്ദർശനമാണ് ‘കൃഷികാഴ്‌ച’.

എസ്‌വൈഎസ്‍ എടക്കര സോണിൽ ജില്ലാ നേതാക്കളാണ് ഇന്നലെ ‘കൃഷികാഴ്‌ച’ നടത്തിയത്. സംഘടനയുടെ എടക്കര സോണിനു കീഴിലുള്ള വിവിധപ്രദേശങ്ങളിലെ ‘സംഘകൃഷി’ ഇടങ്ങളും ജില്ലാ നേതാക്കളായ മുഈനുദ്ദീൻ സഖാഫി വെട്ടത്തൂർ, സിദ്ദീഖ് സഖാഫി, ഖാസിം ലത്വീഫി, ഇടി ഇബ്റാഹിം സഖാഫി, ഉബൈദുല്ലാഹി സഖാഫി എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ചു.

എടക്കര കൃഷിഭവൻ അസി. ഓഫീസർ എ ശ്രീജയ് കൃഷി സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ പ്രവർത്തകർക്ക് ക്ളാസെടുത്തു. ഓരോ കേന്ദ്രങ്ങളിലും അതാത് സർക്കിളിലെ മികച്ച കർഷകരെ ആദരിച്ചു. അടുത്ത മാസം എടക്കരയിൽ കാര്‍ഷിക ചന്ത സംഘടിപ്പിക്കാനും എസ്‌വൈഎസ്‍ പദ്ധതിയിടുന്നുണ്ട്.

Most Read: ഫുഡ് ഡെലിവറി ആപ്പുകൾക്കും ജിഎസ്‌ടി; കൂടുതൽ പണം നൽകേണ്ടതുണ്ടോ?

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE