ജില്ലയിൽ എസ്‌വൈഎസ്‌ റംസാൻ പ്രഭാഷണത്തിന് തുടക്കമായി

By Desk Reporter, Malabar News
SYS Ramadan Speech started in the district
Ajwa Travels

മലപ്പുറം: എസ്‌വൈഎസ് സംസ്‌ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന റംസാൻ പ്രഭാഷണത്തിന് മലപ്പുറം ഈസ്ററ് ജില്ലയിൽ തുടക്കമായി.

വിശുദ്ധ റമളാൻ; ആത്‌മ വിചാരത്തിന്റെ മാസം എന്ന പ്രമേയത്തിൽ ഒരു മാസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായിട്ടാണ് പ്രഭാഷണം നടക്കുന്നത്. ജില്ലാ തല ഉൽഘാടനം വണ്ടൂർ സോണിലെ ചെറുകോട് അൽ അൻവാറിൽ കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന സെക്രട്ടറി വണ്ടൂർ അബ്‌ദുറഹ്‌മാൻ ഫൈസി നിർവഹിച്ചു.

പൂർണ്ണ വായനയ്ക്ക്

Most Read: കമലാ ഹാരിസിന് വധഭീഷണി; നഴ്‌സ്‌ അറസ്‌റ്റിൽ

COMMENTS

  1. ഇവർക്കൊന്നും കോവിഡ് പ്രോട്ടോകോൾ ബാധകമല്ലേ… ഹോ… പിണറായിയുടെ സ്വന്തം ആൾക്കാരായത് കൊണ്ട് അടുപ്പിലും സാധിക്കാമല്ലോ…പത്രക്കാരായ നിങ്ങളൊക്കെ തന്നെ ഇതുപോലുള്ള തോന്ന്യവാസങ്ങളെ പ്രോത്സാഹിപ്പിക്കണം. ഇതുപോലുള്ള കുറേയെണ്ണത്തിന് എതിരെ കേസെടുക്കുമ്പോഴേ മറ്റുള്ളവർക്ക് മാതൃകയാകു. വൈറസിന് ജാതിയും മതവും നോക്കാനറിയില്ലാന്ന് ഈ പൊട്ടന്മാർക്ക് ആരെങ്കിലുമൊന്ന് [പറഞ്ഞു കൊടുക്ക്.

  2. അല്ല മൊല്ലാക്കമാരെ.. അറിയാൻ മേലാഞ്ഞിട്ടു ചോദ്യക്ക്യാണ് …ങ്ങളുടെയൊക്കെ തലക്കകത്തു എന്താണ്… ങ്ങളെ പോലുള്ള ആളുകളല്ലേ ആദ്യം മാതൃക കാണിക്കേണ്ടത്… ശാസ്ത്ര ബോധമില്ലാത്ത ഇവരെപോലുള്ളവന്മാരും പിന്നെ രാഷ്ടീയക്കാരും ചേർന്നാണ് കേരളമിപ്പോ കോവിഡ് ദുരന്തഭൂമിയാക്കിയത്. തലക്കകത്ത് പേരിനു പോലും ശാസ്ത്രീയ അറിവില്ലാത്ത ഇവർക്കൊക്കെ ഇനി എന്ത് പറഞ്ഞാണ് മനസിലാക്കി കൊടുക്കുക.

  3. ഇവിടെ കമന്റുന്നവർക്ക് നട്ടഭ്രാന്താണ്‌.. SYSന്റെ ആൾക്കാരുടെ വാർത്താ പോർട്ടലാണ് മലബാർ ന്യൂസ് .. അതിൽ അവര് കൊടുക്കുന്ന വാർത്തയിൽ കമന്റിയിട്ടു ആരുകാണാൻ…. ആ സമയംകൊണ്ട് ആരോഗ്യവകുപ്പിന് പരാതി കൊടുക്കാൻ നോക്ക്…

    • പ്രിയപ്പെട്ട സവാദ്, എസ്‌വൈഎസ്‌ എന്ന സംഘടനയും മലബാർ ന്യൂസും തമ്മിൽ യാതൊരു ബന്ധവുമില്ല. Consultfull eMedia & Business Pvt Ltd എന്ന കമ്പനിയുടെ കീഴിലെ ഒരു സംരംഭം മാത്രമാണിത്. ഈ സംരംഭത്തിൽ ഏതെങ്കിലും മത-ജാതി സംഘടനകൾക്കോ, രാഷ്‌ട്രീയ സംഘടനകൾക്കോ പ്രത്യക്ഷമായോ പരോക്ഷമായോ പങ്കാളിത്തമില്ല. എന്നാൽ, മലബാർ ന്യൂസ് എന്ന വാർത്താ പോർട്ടൽ മലബാറിനെ പ്രതിനിധീകരിക്കുന്നത് കൊണ്ട് പ്രസ്‌തുത പ്രദേശത്തെ മതവും, രാഷ്‌ട്രീയവും, സാമൂഹികവും, സാംസ്‌കാരികവുമായ വിഷയങ്ങളുടെ പ്രതിഫലനം മലബാർ ന്യൂസിൽ പ്രകടമാകും എന്നതാണ് യാഥാർഥ്യം.

      സസ്‌നേഹം
      മലബാർ ന്യൂസ്

    • പൊട്ടൻ ആനയെ കണ്ടത് പോലെയാണ് സവാദിൻറെ കമന്റ്.
      മലബാർ ന്യൂസിന് ഒരു സംഘടനയുടെയും ലേബൽ അണിയേണ്ടി വന്നിട്ടില്ല എന്നതാണ് എൻറെ അറിവ്.. തികച്ചും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന നേതൃത്വമാണ് ഈ ഓണ്‍ലൈന്‍ മാധ്യമത്തെ വ്യത്യസ്തമാക്കുന്നത്..
      അങ്ങനെ തന്നെ തുടരും എന്ന് ആഗ്രഹിക്കുവാനേ എനിക്കും കഴിയുകയുള്ളു..

  4. വാർത്തയിൽ ആത്‌മ വിചാരം എന്നൊരു വാക്കുകണ്ട്‌ ഞാൻ വാ പൊളിച്ചുപോയി… അല്ല ഹേ ഈ ആത്മവിചാരം ആദ്യം വേണ്ടത് സ്റ്റേജിലിരിക്കുന്ന ഇങ്ങക്കൊക്കെ അല്ലെ… വൈറസിന് മനുഷ്യരുണ്ടാക്കിയ ജാതിയും മതവുമൊന്നുമില്ല എന്ന് മനസിലാക്കിയാൽ കൊള്ളാം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE