Tag: CBSE
സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷ; അന്തിമ തീരുമാനം 2 ദിവസത്തിനകം
ന്യൂഡെൽഹി: കോവിഡ് രണ്ടാം വ്യാപനത്തെ തുടർന്ന് അനിശ്‌ചിതത്വത്തിലായ സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷയിൽ രണ്ടു ദിവസത്തിനകം അന്തിമ തീരുമാനം ഉണ്ടാകുമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. ഇതിനെ തുടർന്ന് ഹരജി പരിഗണിക്കുന്നത് വ്യാഴാഴ്‌ചത്തേക്ക്...
സിബിഎസ്‌ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷ റദ്ദാക്കൽ; ഹരജികൾ സുപ്രീം കോടതി നാളെ പരിഗണിക്കും
ന്യൂഡെൽഹി: സിബിഎസ്‌ഇ, ഐസിഎസ്‌ഇ പരീക്ഷകൾ സംബന്ധിച്ച അനിശ്‌ചിതത്വത്തിന് നാളെയോടെ പരിഹാരമാകുമെന്ന് പ്രതീക്ഷ. കോവിഡ് സാഹചര്യം പരിഗണിച്ച് സിബിഎസ്‌ഇ പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട സമർപ്പിച്ച ഹരജികൾ സുപ്രീം കോടതി നാളെ പരിഗണിക്കും.
ഹരജി പരിഗണിക്കുമ്പോൾ സിബിഎസ്‌ഇ,...
സിബിഎസ്‌ഇ പരീക്ഷ നീട്ടണം; വാക്‌സിൻ നൽകിയിട്ട് നടത്താമെന്ന് സംസ്‌ഥാനങ്ങൾ
ന്യൂഡെൽഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സിബിഎസ്‌ഇ പരീക്ഷ നീട്ടിവെക്കണമെന്ന് സംസ്‌ഥാനങ്ങൾ. പ്‌ളസ് ടു പരീക്ഷ സെപ്‌റ്റംബറിലേക്ക് നീട്ടമാണെന്നാണ് ആവശ്യം. പരീക്ഷാ നടത്തിപ്പിനെ ഡെൽഹിയും മഹാരാഷ്‌ട്രയും എതിർത്തു. കേന്ദ്രസർക്കാർ വിളിച്ച യോഗത്തിലാണ് സംസ്‌ഥാനങ്ങൾ...
സിബിഎസ്ഇ 12ആം ക്ളാസ് പരീക്ഷ; തീരുമാനം ജൂൺ ആദ്യവാരം
ഡെൽഹി: സിബിഎസ്ഇ 12ആം ക്ളാസ് പരീക്ഷ സംബന്ധിച്ച തീരുമാനം ജൂൺ ആദ്യവാരം ഉണ്ടാകും. രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ പരീക്ഷകൾ നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ഇന്ന് ചേർന്ന യോഗത്തിലാണ് പുതിയ...
സിബിഎസ്ഇ 12ആം ക്ളാസ് പരീക്ഷ; അന്തിമ തീരുമാനത്തിന് നാളെ യോഗം ചേരും
ന്യൂഡെൽഹി : സിബിഎസ്ഇ 12ആം ക്ളാസിന്റെ പൊതുപരീക്ഷ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് നാളെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലിന്റെ നേതൃത്വത്തിൽ യോഗം ചേരും. പ്രധാനമന്ത്രിയുടെ നിർദ്ദേശാനുസരണമാണ് നാളെ യോഗം ചേരുന്നത്. യോഗത്തിൽ...
സിബിഎസ്‌ഇ പത്താം ക്‌ളാസ് മൂല്യനിർണയത്തിന് എട്ടംഗ കമ്മിറ്റി; രൂപരേഖ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സിബിഎസ്‌ഇ പത്താം ക്‌ളാസ് മൂല്യനിർണയ രൂപരേഖ പ്രഖ്യാപിച്ചു. പ്രിൻസിപ്പൽ തലവനായ എട്ടംഗ കമ്മിറ്റിയാണ് സ്‌കോർ നിർണയിക്കുക. കമ്മിറ്റിയെ നിയമിക്കാൻ സ്‌കൂളുകൾക്ക് നിർദ്ദേശം നൽകി.
ഓരോ വിഷയത്തിലും ക്‌ളാസ് പരീക്ഷകൾ അടിസ്‌ഥാനമാക്കി 80 മാർക്കും...
കോവിഡ് വ്യാപനം: സിബിഎസ്‌സി പത്താം ക്ളാസ് പരീക്ഷ റദ്ദാക്കി; പ്ളസ് ടു പരീക്ഷ മാറ്റിവച്ചു
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം ദിനംപ്രതി കൂടി വരുന്ന സാഹചര്യത്തിൽ സിബിഎസ്ഇ പത്താം ക്ളാസ് പരീക്ഷ റദ്ദാക്കി. പ്ളസ് ടു പരീക്ഷ മാറ്റിവച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ജൂൺ ഒന്നിനു...
കോവിഡ് വ്യാപനം; സിബിഎസ്ഇ ബോർഡ് പരീക്ഷകൾ മാറ്റിവെക്കാൻ കടുത്ത സമ്മർദ്ദം
ന്യൂഡെൽഹി: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ 10, 12 ക്ളാസുകളിലെ ബോർഡ് പരീക്ഷകൾ നീട്ടിവെക്കാൻ സിബിഎസ്ഇക്കുമേൽ കടുത്ത സമ്മർദ്ദം. നിലവിലെ സാഹചര്യത്തിൽ പരീക്ഷ നടത്താനുള്ള തീരുമാനത്തിൽ കടുത്ത വിമർശനം ഉയർന്നതോടെ പരീക്ഷ മാറ്റിവെച്ചേക്കുമെന്ന്...




































