Thu, Sep 10, 2026
37 C
Dubai
Home Tags Israel-Hamas war

Tag: Israel-Hamas war

അഭയാർഥി ക്യാമ്പിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 50 പേരല്ല, 195 പേർ; ഹമാസ്

ഗാസ: ഗാസയിലെ അഭയാർഥി ക്യാമ്പിന് നേരെ ഇസ്രായേൽ വ്യോമാക്രമണം കടുപ്പിക്കുന്നു. ആക്രമണത്തിൽ 195 പലസ്‌തീനികൾ കൊല്ലപ്പെട്ടുവെന്ന് ഹമാസ് നേതാക്കൾ വ്യക്‌തമാക്കി. ആക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ടെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. അതേസമയം, ഇസ്രയേൽ...

ജബലിയ അഭയാർഥി ക്യാമ്പിന് നേരെ വീണ്ടും ഇസ്രയേൽ ബോംബാക്രമണം

ടെൽ അവീവ്: ജബലിയ അഭയാർഥി ക്യാമ്പിന് നേരെ വീണ്ടും ഇസ്രയേൽ ബോംബാക്രമണം. ആക്രമണത്തിൽ കെട്ടിടങ്ങൾ പൂർണമായും തകർന്നു. നൂറുകണക്കിന് ആളുകൾ കെട്ടിട അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇന്നലെ നടന്ന വ്യോമാക്രമണത്തിൽ നൂറോളം...

മനുഷ്യത്വ രഹിതമായ ആക്രമണം; ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം ഉപേക്ഷിച്ചു ബൊളീവിയ

ലാപാസ്: ഗാസയിൽ മനുഷ്യത്വ രഹിതമായ ആക്രമണങ്ങൾ നടത്തുന്ന ഇസ്രയേലുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിച്ച് ബൊളീവിയ. ഗാസ മുനമ്പിൽ നടക്കുന്ന അക്രമണോൽസുക ഇസ്രയേൽ സൈനിക നടപടിയെയും മാനവികതക്ക് എതിരായ കുറ്റത്തെയും അപലപിച്ചു ഇസ്രയേലുമായുള്ള...

യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കൻ ഇസ്രയേലിലേക്ക്; നേതാക്കളുമായി കൂടിക്കാഴ്‌ച  

വാഷിങ്ടൻ: ഇസ്രയേൽ-ഹമാസ് സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ, യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കൻ ഇസ്രായേലിലേക്ക്. വെള്ളിയാഴ്‌ച ഇസ്രയേലിലെത്തുന്ന ബ്ളിങ്കൻ വിവിധ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തുമെന്ന് യുഎസ് വക്‌താവ്‌ മില്ലർ അറിയിച്ചു. ഇസ്രയേലിന് യുഎസിന്റെ...

ഹമാസ് ഉന്നത നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ; തുരങ്കങ്ങൾ തിരഞ്ഞുപിടിച്ചു ആക്രമണം

ടെൽ അവീവ്: ഹമാസിന്റെ ഉന്നത നേതൃത്വത്തിലുള്ളവരെ ലക്ഷ്യമിട്ടു ഇസ്രയേൽ ആക്രമണം കടുപ്പിക്കുന്നു. ഹമാസ് കമാൻഡറായ സാല അൽ അരൗറിയുടെ വെസ്‌റ്റ് ബാങ്കിലെ കുടുംബവീട് തകർത്ത ഇസ്രയേൽ സൈന്യം, കൂടുതൽ ഹമാസ് നേതാക്കൾക്കായി തിരച്ചിൽ...

‘വെടിനിർത്തൽ ഹമാസിന് മുന്നിൽ കീഴടങ്ങുന്നതിന് തുല്യം’; ആഹ്വാനം തള്ളി നെതന്യാഹു

ടെൽ അവീവ്: ഗാസയിൽ വെടിനിർത്തലിനുള്ള ആഹ്വാനം തള്ളി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വെടിനിർത്തൽ ഹമാസിന് മുന്നിൽ കീഴടങ്ങുന്നതിന് തുല്യമെന്നാണ് നെതന്യാഹുവിന്റെ നിലപാട്. ഇത് യുദ്ധത്തിന്റെ സമയമാണെന്നും നെതന്യാഹു പറഞ്ഞു. ഗാസയിലെ അൽ...

ആക്രമണം കടുപ്പിച്ചു ഇസ്രയേൽ; അൽ ഖുദ്‌സ്‌ ആശുപത്രി ഒഴിയാനാവില്ലെന്ന് ഗാസ ആരോഗ്യമന്ത്രാലയം

ടെൽ അവീവ്: യുദ്ധത്തിന്റെ രണ്ടാംഘട്ടത്തിന് തുടക്കമായെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ, ഗാസയിൽ അതിശക്‌തമായ ആക്രമണം തുടർന്ന് ഇസ്രയേൽ. ഗാസയിലെ അൽ ഖുദ്‌സ്‌ ആശുപത്രിക്ക് സമീപമാണ് ഇസ്രയേൽ ആക്രമണം കടുപ്പിച്ചത്. ആശുപത്രിയിൽ നിന്നുള്ളവർ ഒഴിയണമെന്ന് ഇസ്രയേൽ...

യുദ്ധത്തിന്റെ രണ്ടാംഘട്ടത്തിന് തുടക്കമായെന്ന് നെതന്യാഹു; ഒറ്റപ്പെട്ട് ഗാസ

ടെൽ അവീവ്: ഗാസയിൽ അതിശക്‌തമായ ആക്രമണം തുടർന്ന് ഇസ്രയേൽ. യുദ്ധത്തിന്റെ രണ്ടാംഘട്ടത്തിന് തുടക്കമായെന്നും ഇത് ദൈർഘ്യമേറിയതും കഠിനമായതും ആയിരിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്‌തമാക്കി. ശത്രുവിനെ താഴെ നിന്നും മുകളിൽ നിന്നും...
- Advertisement -