യുദ്ധത്തിന്റെ രണ്ടാംഘട്ടത്തിന് തുടക്കമായെന്ന് നെതന്യാഹു; ഒറ്റപ്പെട്ട് ഗാസ

അതേസമയം, ആശയവിനിമ സംവിധാനങ്ങൾ ഉൾപ്പടെ താറുമാറായ ഗാസയിൽ നിന്നും പരിമിതമായ വിവരങ്ങൾ മാത്രമാണ് പുറത്തുവരുന്നത്. എന്നാൽ, ഗാസയിൽ മരണം 8000 കടന്നെന്നാണ് ഗാസ ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്.

By Trainee Reporter, Malabar News
Gaza
Image Courtesy to AP
Ajwa Travels

ടെൽ അവീവ്: ഗാസയിൽ അതിശക്‌തമായ ആക്രമണം തുടർന്ന് ഇസ്രയേൽ. യുദ്ധത്തിന്റെ രണ്ടാംഘട്ടത്തിന് തുടക്കമായെന്നും ഇത് ദൈർഘ്യമേറിയതും കഠിനമായതും ആയിരിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്‌തമാക്കി. ശത്രുവിനെ താഴെ നിന്നും മുകളിൽ നിന്നും നേരിടുമെന്നുമാണ് ഇസ്രയേൽ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഹമാസിനെ ഉൻമൂലനം ചെയ്യുമെന്ന നിലപാടിൽ നിന്ന് ഇസ്രയേൽ ഒരിഞ്ച് പോലും പിന്നോട്ടില്ലെന്നാണ് വ്യക്‌തമാകുന്നത്.

നീണ്ടതും പ്രയാസമേറിയതുമായ സൈനിക നടപടികൾക്ക് തുടക്കം കുറിച്ചിരിക്കുകയാണെന്നാണ് നെതന്യാഹു വാർത്താ സമ്മേളനത്തിൽ ആവർത്തിച്ചു പറയുന്നത്. ഹമാസ് തടവിലാക്കിയവരുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷമായിരുന്നു വാർത്താ സമ്മേളനം. ബന്ദികളെ മോചിപ്പിക്കാൻ എല്ലാ ശ്രമവും തുടരുമെന്ന് പറയുമ്പോഴും, ഇപ്പോഴത്തെ ആക്രമണം ബന്ദികളുടെ ജീവൻ അപകടത്തിൽ ആക്കുന്നുവെന്ന ആശങ്ക അവരുടെ ഉറ്റവർക്കുമുണ്ട്.

ആക്രമണം കടുപ്പിച്ചാൽ ഹമാസ് ബന്ദികളുടെ മോചനത്തിന് നിർബന്ധിതരാകുമെന്നാണ് ഇസ്രയേൽ പ്രതിരോധ മന്ത്രിയുടെ വിശദീകരണം. ഇസ്രയേൽ ജയിലിലുള്ള പലസ്‌തീനികളെ മോചിപ്പിച്ചാൽ ബന്ദികളെ വിട്ടുനൽകാമെന്ന് ഹമാസ് അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. ഖത്തറിന്റെ നേതൃത്വത്തിൽ മധ്യസ്‌ഥ ചർച്ചകൾ തുടരുന്നതായും റിപ്പോർട്ടുകളുണ്ട്. മൊബൈൽ നെറ്റ്‌വർക്കും ഇന്റർനെറ്റും അടക്കം ആശയവിനിമയ സംവിധാനങ്ങളെല്ലാം പ്രവർത്തന രഹിതമായതോടെ എല്ലാ അർഥത്തിലും ഗാസ ലോകത്ത് നിന്ന് ഒറ്റപ്പെട്ടിരിക്കുകയാണ്.

ഇതിനിടെ, ഇസ്രയേൽ കരസേനാ വ്യോമസേനയുടെ പിന്തുണയോടെ വടക്കൻ ഗാസയിൽ വീണ്ടും മിന്നലാക്രമണം നടത്തി. വ്യോമാക്രമണം കിഴക്കൻ ഗാസയിലേക്ക് കൂടി വ്യാപിപ്പിക്കുകയും ചെയ്‌തു. അതേസമയം, ആശയവിനിമ സംവിധാനങ്ങൾ ഉൾപ്പടെ താറുമാറായ ഗാസയിൽ നിന്നും പരിമിതമായ വിവരങ്ങൾ മാത്രമാണ് പുറത്തുവരുന്നത്. എന്നാൽ, ഗാസയിൽ മരണം 8000 കടന്നെന്നാണ് ഗാസ ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്.

Most Read| സഞ്ചാരികളെ സ്വാഗതം ചെയ്‌ത്‌ ചൈനയിലെ ഹൗടൗവൻ ‘പ്രേതനഗരം’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE