Fri, Mar 29, 2024
26 C
Dubai
Home Tags Israeli–Palestinian conflict

Tag: Israeli–Palestinian conflict

‘ഇസ്രയേലുമായി താൽക്കാലിക യുദ്ധവിരാമ കരാറിന് അരികെ’; ഹമാസ് തലവൻ

ഗാസ: കുട്ടികളടക്കം ആയിരക്കണക്കിന് ആളുകളുടെ ജീവനെടുത്ത ഇസ്രയേൽ- ഹമാസ് യുദ്ധം താൽക്കാലിക വിരാമത്തിലേക്കെന്ന് സൂചന. ഇസ്രയേലുമായുള്ള താൽക്കാലിക യുദ്ധവിരാമ കരാറിന് അരികിലാണെന്ന് ഹമാസ് തലവൻ ഇസ്‌മായിൽ ഹാനിയ്യ പറഞ്ഞു. ഖത്തറിന്റെ മധ്യസ്‌ഥതയിലാണ് വെടിനിർത്തൽ...

അഭയാർഥി ക്യാമ്പുകളിൽ രൂക്ഷ ആക്രമണം; അൽഷിഫയിലെ 31 നവജാത ശിശുക്കളെ രക്ഷപ്പെടുത്തി

ഗാസ: ഇസ്രയേൽ സൈന്യം പിടിച്ചെടുത്ത അൽഷിഫ ആശുപത്രിയിൽ നിന്ന് 31 നവജാത ശിശുക്കളെ രക്ഷപ്പെടുത്തിയതായി റിപ്പോർട്. പലസ്‌തീൻ റെഡ് ക്രസന്റും ലോകാരോഗ്യ സംഘടനയും യുഎന്നും ചേർന്നാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. അതിർത്തിയായ റഫായിലെത്തിച്ച ശേഷം...

ഗാസയിലെ അഭയാർഥി ക്യാമ്പുകൾ ലക്ഷ്യമാക്കി ഇസ്രയേൽ; കടുത്ത ബോംബാക്രമണം

ഗാസ: യുഎൻ അഭയാർഥി കേന്ദ്രങ്ങളിൽ ഇസ്രയേൽ ബോംബാക്രമണം നടത്തിയെന്ന് ഹമാസ്. ഗാസയിലെ വെസ്‌റ്റ് ബാങ്കിലും ഇന്നലെ പുലർച്ചെ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ 102 പലസ്‌തീൻകാർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ ജബലിയ അഭയാർഥി ക്യാമ്പിൽ...

‘ബന്ദികളെ ഹമാസ് താമസിപ്പിച്ചത് അൽഷിഫയിൽ’; സൂചന കിട്ടിയിരുന്നതായി നെതന്യാഹു

ഗാസ: ആയിരക്കണക്കിന് പലസ്‌തീൻകാർ അഭയം പ്രാപിച്ച ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽഷിഫ സൈന്യം പിടിച്ചെടുത്തതിനെ ന്യായീകരിച്ചു ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ബന്ദികളാക്കിയവരെ അൽഷിഫ ആശുപത്രിയിലാണ് ഹമാസ് താമസിപ്പിച്ചിരിക്കുന്നതെന്ന ശക്‌തമായ സൂചന...

അൽഷിഫ പിടിച്ചെടുത്തു ഇസ്രയേൽ; അടിയന്തിര വെടിനിർത്തൽ ആവശ്യപ്പെട്ടു യുഎൻ പ്രമേയം

വാഷിങ്ടൻ: ഗാസയിൽ ഇസ്രയേലിന്റെ കടുത്ത ആക്രമണം തുടരുന്നതിനിടെ, അടിയന്തിര വെടിനിർത്തൽ ആവശ്യപ്പെട്ടു യുഎൻ രക്ഷാസമിതി പ്രമേയം പാസാക്കി. 15 അംഗ കൗൺസിലിൽ 12-0ത്തിനാണ് പ്രമേയം പാസായത്. പങ്കെടുത്ത എല്ലാ അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ചു....

ഗാസയിലേക്ക് ഇന്ധനമെത്തിക്കാൻ ഇസ്രയേൽ അനുമതി

ഗാസ സിറ്റി: ഗാസയിലേക്ക് ഇന്ധനമെത്തിക്കാൻ ഒടുവിൽ ഇസ്രയേൽ അനുമതി നൽകി. 25,000 ലിറ്റർ ഇന്ധനമെത്തിക്കാനാണ് ഇസ്രയേൽ അനുമതി നൽകിയിരിക്കുന്നത്. യുഎൻ ദൗത്യങ്ങൾക്ക് ഉപയോഗിക്കാനാണ് ഇന്ധനമെത്തിക്കുന്നത്. യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഗാസയിലേക്ക് ഇന്ധനമെത്തിക്കുന്നത്....

അൽഷിഫക്ക് ഉള്ളിൽ കടന്നു ദൗത്യം തുടങ്ങി ഇസ്രയേൽ സൈന്യം; പിന്തുണക്കില്ലെന്ന് യുഎസ്

ജറുസലേം: ഇസ്രയേൽ സൈന്യം, ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽഷിഫക്ക് ഉള്ളിൽ കടന്നു ദൗത്യം ആരംഭിച്ചതായി റിപ്പോർട്. ആശുപത്രിയുടെ അടിയിലായി ഹമാസിന്റെ സേനാ താവളം ഉണ്ടെന്നാണ് ഇസ്രയേൽ സേനയുടെ വാദം. സൈനിക ടാങ്കുകളും...

ഗാസയിലെ അൽഷിഫ ആശുപത്രിയിൽ കൂട്ട ശവസംസ്‌കാരം; 179 പേരിൽ ഏഴ് കുട്ടികൾ

ഗാസ സിറ്റി: ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽഷിഫയുടെ പരിസരത്ത് മൃതദേഹം കൂട്ടമായി സംസ്‌കരിച്ചതായി റിപ്പോർട്. 179 പേരുടെ മൃതദേഹം ഒരുമിച്ചു സംസ്‌കരിച്ചതായി ആശുപത്രി ഡയറക്‌ടർ മുഹമ്മദ് അബു സൽമിയ അറിയിച്ചു. തീവ്രപരിചരണ...
- Advertisement -