Mon, Jun 8, 2026
33.1 C
Dubai
Home Tags Russia Attack_Ukraine

Tag: Russia Attack_Ukraine

യുക്രൈനിൽ നിന്നും പലായനം ചെയ്‌ത്‌ എത്തുന്നവർക്ക് സഹായവുമായി ബ്രിട്ടൺ

ലണ്ടൻ: റഷ്യ നടത്തുന്ന അധിനിവേശത്തെ തുടർന്ന് വീടും വാസ സ്‌ഥലവും നഷ്‌ടപ്പെട്ട യുക്രൈൻ അഭയാർഥികൾക്ക് സഹായവുമായി ബ്രിട്ടൺ. ഹോംസ് ഫോർ യുക്രൈൻ എന്ന പദ്ധതിയിലൂടെയാണ് യുക്രൈൻ ജനതയ്‌ക്ക്‌ ബ്രിട്ടൺ സഹായമൊരുക്കുന്നത്. യുദ്ധ പശ്‌ചാത്തലത്തിൽ...

മെലിറ്റോപോള്‍ മേയറെ തടവിലാക്കി റഷ്യന്‍ സൈന്യം; പ്രതിഷേധം

കീവ്: യുക്രൈനിലെ മെലിറ്റോപോള്‍ മേയറെ തടവിലാക്കിയ റഷ്യന്‍ സൈന്യത്തിന്റെ നടപടിയില്‍ പ്രതിഷേധം കനക്കുന്നു. മെലിറ്റോപോള്‍ നിവാസികളാണ് റഷ്യക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്‌ച മേയര്‍ ഇവാന്‍ ഫെഡോറോവിനെ റഷ്യന്‍ സൈനികര്‍ തട്ടിക്കൊണ്ടുപോയിരുന്നു. ഇതിന് പിന്നാലെ...

ഉപരോധം തുടർന്നാൽ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തെ ബാധിക്കുമെന്ന് റഷ്യ

മോസ്‌കോ: വിവിധ രാജ്യങ്ങള്‍ റഷ്യയ്‌ക്ക് മുകളില്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ചില്ലെങ്കില്‍ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തെ അത് പ്രതികൂലമായി ബാധിക്കുമെന്ന് റഷ്യ. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ പങ്കാളികളായ രാജ്യങ്ങള്‍ക്ക് എഴുതിയ കത്തിലാണ് റഷ്യയുടെ ഭീഷണി....

സാധാരണക്കാർ അഭയം തേടിയ മസ്‌ജിദിൽ റഷ്യ ബോംബാക്രമണം നടത്തി; യുക്രൈൻ

കീവ്: തുറമുഖ നഗരമായ മരിയുപോളിലെ 80ഓളം സിവിലിയൻമാർ അഭയം പ്രാപിച്ച ഒരു മസ്‌ജിദിൽ റഷ്യൻ സൈന്യം ബോംബാക്രമണം നടത്തിയതായി യുക്രേനിയൻ പ്രതിരോധ മന്ത്രാലയം. മരിയുപോൾ ഏകദേശം രണ്ടാഴ്‌ചയായി റഷ്യയുടെ ഉപരോധത്തിലായിരുന്നു. അതിന്റെ ഫലമായി...

അമേരിക്ക തിരിച്ചടിച്ചാൽ മൂന്നാം ലോകമഹായുദ്ധം; റഷ്യൻ അതിർത്തികളിൽ സൈന്യത്തെ വിന്യസിച്ചു

വാഷിങ്ടൺ: റഷ്യൻ അതിർത്തികളിൽ സൈന്യത്തെ വിന്യസിച്ച് അമേരിക്ക. റഷ്യൻ അതിർത്തി പങ്കിടുന്ന ലാത്വിയ, എസ്‌റ്റോണിയ, റൊമാനിയ, ലിത്വാനിയ എന്നിവിടങ്ങളിൽ 12000 സൈനികരെ വിന്യസിച്ചതായി യുഎസ്‌ പ്രസിഡണ്ട് ജോ ബൈഡൻ അറിയിച്ചു. യുക്രൈനെതിരായ യുദ്ധത്തിൽ...

മെലിറ്റോപ്പോൾ മേയറെ റഷ്യൻ സൈന്യം തട്ടിക്കൊണ്ട് പോയി

കീവ്: മെലിറ്റോപ്പോൾ നഗരത്തിന്റെ മേയറെ റഷ്യൻ സൈന്യം തട്ടിക്കൊണ്ട് പോയതായി യുക്രൈൻ ആരോപിച്ചു. മേയർ ഇവാൻ ഫെഡൊറോവിനെ വെള്ളിയാഴ്‌ചയാണ് റഷ്യൻ സൈന്യം തട്ടിക്കൊണ്ട് പോയതെന്ന് യുക്രൈൻ പാർലമെന്റ് അറിയിച്ചു. യുക്രൈന്റെ തെക്കുഭാഗത്തുള്ള നഗരമാണ്...

ഓൺലൈൻ ക്‌ളാസുകൾ ആരംഭിക്കാൻ ഒരുങ്ങി യുക്രൈനിലെ സർവകലാശാലകൾ

കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തെ തുടർന്ന് യുക്രൈനിൽ വിദ്യാർഥികളുടെ വിദ്യാഭ്യാസവും നിലവിൽ അനിശ്‌ചിതത്വത്തിലാണ്. ഈ സാഹചര്യത്തിൽ വിദ്യാർഥികൾക്ക് ഓൺലൈൻ ക്‌ളാസുകൾ ആരംഭിക്കാനുള്ള തീരുമാനത്തിലാണ് യുക്രൈനിലെ സർവകലാശാലകൾ. യുക്രൈനിലെ സാഹചര്യങ്ങൾ സാധാരണ നിലയിലായാലും വിദ്യാർഥികളാരും തന്നെ...

സുമിയിൽ നിന്നുള്ള സംഘം ഡെൽഹിയിൽ; ഓപ്പറേഷൻ ഗംഗ പൂർത്തിയായി

ന്യൂഡെൽഹി: യുക്രൈനിലെ സുമിയിൽ നിന്ന് ഒഴിപ്പിച്ച ആദ്യ ഇന്ത്യൻ സംഘം പോളണ്ടിൽ നിന്ന് ഡെൽഹിയിൽ എത്തിച്ചേർന്നു. വ്യോമസേനയുടേതടക്കം മൂന്ന് വിമാനങ്ങളിലായാണ് വിദ്യാർഥികളെ തിരികെയെത്തിച്ചത്. ഇതിൽ എയർ ഇന്ത്യ വിമാനമാണ് ആദ്യം എത്തിയത്. സംഘത്തിൽ 200...
- Advertisement -