ദുൽഹജ്‌ജ് മാസത്തിലെ പുണ്യാവസരങ്ങൾ ഉപയോഗപ്പെടുത്തുക; കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി

By Desk Reporter, Malabar News
koottambara abdurahman darimi on Holy month of Dhul Hajj

മലപ്പുറം: ഇസ്‌ലാമിക വിശ്വാസത്തിലെ പവിത്ര മാസങ്ങളിൽ ഒന്നായ ദുൽഹജ്‌ജ് മാസത്തിലെ അമൂല്യമായ പുണ്യാവസരങ്ങളെ പരമാവധി ഉപയോഗപ്പെടുത്തി ധന്യരാവാൻ വിശ്വാസികൾ ഉൾസാഹിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി പറഞ്ഞു.

നിർദ്ദേശിക്കപ്പെട്ട പുണ്യ കർമങ്ങളും ആചാരങ്ങളും അനുഷ്‌ടിച്ച് സൗഭാഗ്യം നേടാനാവണം പ്രതിസന്ധി നിറഞ്ഞ ഈ കാലത്തിനെ ഉപയോഗിക്കേണ്ടത്. ജില്ലാ ദഅവകാര്യ സമിതി ഓൺലൈനിൽ നടത്തിയ കുടുംബ സഭയിൽ ദുൽഹജ്‌ജ് പുണ്യങ്ങളുടെ കൊയ്‌ത്തുകാലം എന്ന പ്രമേയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഇദ്ദേഹം.

ദുൽഹജ്‌ജ് മാസത്തിന്റെ പിറവിയോടെ നൻമകളുടെയും പുണ്യങ്ങളുടെയും ധാരാളം അവസരങ്ങളാണ് നമ്മെ കാത്തിരിക്കുന്നത് അവയെല്ലാം പൂർണാർഥത്തിൽ ഉപയോഗപ്രദമാക്കാൻ ഏവർക്കും സാധ്യമാണ്; അബ്‌ദുറഹ്‌മാൻ ദാരിമി വിശ്വാസികളോട് വിശദീകരിച്ചു.

ബലികർമ കർമശാസ്ത്രം എന്ന വിഷയത്തിൽ ജില്ലാ ദഅ്‌വ കാര്യ പ്രസിഡണ്ട് പിഎസ്‌കെ ദാരിമി എടയൂർ ക്‌ളാസ് നയിച്ചു. ജില്ലാ ദഅ്‌വ കാര്യ സെക്രട്ടറി പികെഎം സഖാഫി ഇരിങ്ങല്ലൂർ സ്വാഗതം പറഞ്ഞു. പരിപാടിയുടെ യൂട്യൂബ് ലിങ്ക്: കുടുംബസഭ

Most Read: പ്രോട്ടോകോൾ പാലിക്കാത്തവരെ ശകാരിച്ച് കൊച്ചുകുട്ടി; വൈറൽ വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE