ചെന്നൈ: തമിഴ് നടനും സംവിധായകനുമായ ആർഎൻആർ മനോഹർ അന്തരിച്ചു. 61 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.
കഴിഞ്ഞ 20 ദിവസങ്ങളായി കോവിഡ് ബാധയെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
ഡിഎംകെ നേതാവ് എൻആർ ഇളങ്കോവന്റെ ഇളയ സഹോദരനാണ് മനോഹർ.
കെഎസ് രവികുമാറിന്റെ സഹ സംവിധായകനായാണ് മനോഹർ സിനിമാ രംഗത്തേക്ക് എത്തുന്നത്. ‘മാസിലാമണി’ എന്ന സിനിമയിലൂടെ സംവിധായകനുമായി. അഭിനയത്തിലും ഇദ്ദേഹം കഴിവ് തെളിയിച്ചിരുന്നു. മിരുതൻ, വീരം, വിശ്വാസം, കൈതി തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ പ്രകടനം കാഴ്‌ചവെച്ചിട്ടുണ്ട്.
Most Read: കെപിഎസി ലളിതയുടെ ചികിൽസാ ചിലവ് സംസ്‌ഥാന സര്‍ക്കാര്‍ വഹിക്കും