കാസര്‍ഗോഡ് മുസോടിയിൽ കടൽക്ഷോഭം രൂക്ഷം; ഇരുനില വീട് തകര്‍ന്നടിഞ്ഞു

By News Desk, Malabar News
Representational Image
Ajwa Travels

കാസര്‍ഗോഡ്: ടൗട്ടേ ചുഴലിക്കാറ്റ് ശക്‌തിപ്പെട്ടതോടെ കേരളത്തിലുടനീളം കനത്ത കാറ്റിലും മഴയിലും വലിയ നാശ നഷ്‌ടങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കടൽ കരകയറിയതിനെ തുടര്‍ന്ന് തീരത്തെ വീടുകൾ നിലം പൊത്തുന്ന ഞെട്ടിക്കുന്ന കാഴ്‌ചയാണ് കാസര്‍ഗോഡ് മുസോടിയിൽ.

മുസോടി സ്വദേശി മൂസ എന്നയാളുടെ രണ്ട് നില വീട് തിരയിൽ തകര്‍ന്ന് അടിഞ്ഞു. രാവിലെയാണ് കടൽ തിരത്തേക്ക് ഇരച്ച് കയറിത്തുടങ്ങിയത്. തീരത്തെ വീടുകൾ ഇതോടെ ഭീഷണിയിലായി. ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.  ഏത് നിമിഷവും കടലെടുക്കുമെന്ന ആശങ്കയിലാണ് തീരദേശത്തെ വീടുകളെല്ലാം.

കിട്ടയതെല്ലാം കയ്യിൽ പെറുക്കിയെടുത്ത് സുരക്ഷിത അകലത്തിലേക്ക് മാറി നിന്നവരുടെ കൺമുന്നിലാണ് വീടുകൾ നിലം പൊത്തുന്നത്.  അഞ്ച് വീടുകളോളം മുസോടിയിൽ അപകടാവസ്‌ഥയിൽ നിൽക്കുന്നുണ്ട്. ഇവിടങ്ങളിൽ നിന്നെല്ലാം ആളുകളെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്.

Read Also: ന്യൂനമർദ്ദം ശക്‌തമായി; പൊന്നാനിയിൽ കടൽക്ഷോഭം രൂക്ഷമാവുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE