സംസ്‌ഥാനത്ത്‌ ബസുകൾക്ക് നികുതി ഇളവ്

By Trainee Reporter, Malabar News
Representational image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌റ്റേജ് കാര്യേജ് ബസുകളുടെയും കോൺട്രാക്‌ട്‌ കാര്യേജ് ബസുകളുടെയും വാഹന നികുതി ഒഴിവാക്കാൻ സർക്കാർ തീരുമാനം. 2021 ജനുവരി ഒന്നിന് ആരംഭിച്ച ത്രൈമാസ വാഹന നികുതി പൂർണമായും ഒഴിവാക്കും.

ദീർഘകാലമായി കുടിശികയുള്ള മോട്ടോർ വാഹന നികുതി തുക തവണകളായി അടക്കുന്നതിന് എല്ലാവിധ വാഹന ഉടമകൾക്കും അനുവാദം നൽകിയിട്ടുണ്ട്. ‘സാന്ത്വന സ്‌പർശം’ അദാലത്തിൽ നിരവധി ആളുകൾ ഇതുസംബന്ധിച്ച പരാതികൾ സമർപ്പിച്ചതിനെ തുടർന്നാണ് സർക്കാർ തിരുമാനം. എല്ലാ വിധത്തിൽപ്പെട്ട വാഹന ഉടമകൾക്കും ഈ ആനുകൂല്യം ഉപയോഗപ്പെടുത്താൻ കഴിയും.

6 മാസം മുതൽ ഒരു വർഷം വരെയുള്ള കുടിശിക അടക്കുന്നതിന് 2021 മാർച്ച് 20 മുതൽ 6 പ്രതിമാസ തവണകൾ, ഒരു വർഷം മുതൽ 2 വർഷം വരെയുള്ള കുടിശിക തുക അടക്കുന്നതിന് 2021 മാർച്ച് 20 മുതൽ 8 പ്രതിമാസ തവണകൾ, 2 വർഷം മുതൽ 4 വർഷം വരെയുള്ള കുടിശിക അടക്കുന്നതിന് 2021 മാർച്ച് 20 മുതൽ 10 പ്രതിമാസ തവണകൾ എന്നിങ്ങനെയാണ് സാവകാശം നൽകിയിരിക്കുന്നത്.

4 വർഷത്തിൽ കൂടുതൽ കാലം കുടിശിക വരുത്തിയിട്ടുള്ള വാഹന ഉടമകൾക്ക് 30 ശതമാനം മുതൽ 40 ശതമാനം വരെ ബാധകമായ ഇളവുകളോടെ കുടിശിക തുക അടച്ച് തീർക്കുന്നതിനുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2021 മാർച്ച് 31 വരെ നിലവിലുണ്ട്. റവന്യൂ റിക്കവറി നടപടി നേരിടുന്നവർ, വാഹനം നഷ്‌ടപെട്ടവർ, വാഹനം പൊളിച്ചവർ എന്നിവർക്കും ഈ പദ്ധതി പ്രകാരം ഇളവുകളോടെ കുടിശിക നികുതി തുക അടക്കാവുന്നതാണ്.

Read also: കോവിഡ് വാക്‌സിനേഷൻ ആദ്യഘട്ടം; സംസ്‌ഥാനത്ത് 93.84 ശതമാനം ആളുകൾ വാക്‌സിന്‍ സ്വീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE