തിരുവനന്തപുരം: സംസ്‌ഥാനത്ത് വാക്‌സിനെടുക്കാത്ത അധ്യാപകരുടെ കാര്യത്തിൽ ആരോഗ്യ വകുപ്പുമായി കൂടിയാലോചിച്ച് നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വിഷയം ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തും. അയ്യായിരത്തിൻ അധികം അധ്യാപകർക്ക് വാക്‌സിനേഷൻ പൂർത്തിയാക്കാനുണ്ട്, വാക്‌സിൻ എടുക്കാൻ താൽപര്യം ഉള്ളവരോട് അനുഭാവ പൂർണമായ നടപടി സ്വീകരിക്കും.
ചില അധ്യാപകർ വാക്‌സിൻ എടുക്കാതെ സ്‌കൂളിലേക്ക് വരുന്നുണ്ടെന്നും ഈ നടപടി ഒരു തരത്തിലും സർക്കാർ പ്രോൽസാഹിപ്പിക്കില്ലെന്നും മന്ത്രി വ്യക്‌തമാക്കി. വിഷയം കോവിഡ് ഉന്നതതല സമിതിയെയും ദുരന്ത നിവാരണ സമിതിയേയും അറിയിക്കാൻ വേണ്ട നടപടികൾ കൈക്കോളുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. നേരത്തെ സംസ്‌ഥാനത്തെ സ്‌കൂളുകൾ വീണ്ടും തുറന്നതിന് പിന്നാലെ അധ്യാപകരുടെ വാക്‌സിനേഷൻ പൂർത്തിയാവാത്തതിൽ വിവാദങ്ങൾ ഉയർന്നു വന്നിരുന്നു.
Read Also: നിയമസഭാ തിരഞ്ഞെടുപ്പിലെ സിറ്റിംഗ് സീറ്റുകളിലെ തോല്‍വി; കൂട്ട നടപടിക്കൊരുങ്ങി മുസ്‌ലിം ലീഗ്