‘കര്‍ഷകരോടൊപ്പം നിന്നതിന് നന്ദി’; മുന്നണി വിട്ട അകാലിദളിനെ അഭിനന്ദിച്ച്‌ ശരദ് പവാർ

By Staff Reporter, Malabar News
national image_malabar news
Sharad Pawar
Ajwa Travels

മുംബൈ: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് മുന്നണി ബന്ധം ഉപേക്ഷിച്ച അകാലിദളിനെ പ്രശംസിച്ച് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയാദ്ധ്യക്ഷന്‍ ശരദ് പവാർ. തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറക് ഒബ്രയന്‍ അകാലിദളിനെ പ്രശംസിച്ച് രംഗത്തെത്തിയത്തിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ശരദ് പവാറിന്റെ ട്വീറ്റ്.

കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധിച്ച് കഴിഞ്ഞയാഴ്‌ച കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ച അകാലിദള്‍ നേതാക്കളായ സുഖ്ബീര്‍ സിംഗ് ബാദലിനും ഹര്‍സിമ്രത് ബാദലിനും ശരദ് പവാർ നന്ദി അറിയിച്ചു. ഉറച്ച നിലപാടോടെ കര്‍ഷകര്‍ക്കൊപ്പം നിന്നതിന് നന്ദി അറിയിക്കുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്‌തു.

അതേസമയം കര്‍ഷകരുടെ താല്‍പ്പര്യാര്‍ത്ഥം എന്‍ഡിഎയുമായുള്ള ബന്ധം വിച്ഛേദിക്കാനുള്ള അകാലിദളിന്റെ തീരുമാനത്തെ ശിവസേന അഭിനന്ദിക്കുന്നതായി സഞ്ജയ് റാവത്ത് പോസ്റ്റ് ചെയ്‌തു.

 ബില്ലുകളെ ആദ്യം പിന്തുണച്ചിരുന്ന അകാലിദള്‍ കര്‍ഷക സമരങ്ങള്‍ ശക്തി പ്രാപിച്ചതോടെയാണ് മുന്നണി വിടാന്‍ തീരുമാനിച്ചത്. ശിവസേനക്കും ടിഡിപിക്കും ശേഷം എന്‍ഡിഎ വിടുന്ന മൂന്നാമത്തെ പ്രധാന പാര്‍ട്ടിയാണ് അകാലിദള്‍.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE