അനിശ്‌ചിതത്വം നീങ്ങുന്നു; റോഡിലെ വൈദ്യുതിക്കാലുകൾ മാറ്റാൻ തുക അനുവദിച്ചു

By Desk Reporter, Malabar News
Representational Image
Ajwa Travels

കോഴിക്കോട്: കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി വീതികൂട്ടി നവീകരിക്കുന്ന മണ്ണൂർ-കടലുണ്ടി-ചാലിയം റോഡിൽ വൈദ്യുതിക്കാലുകൾ മാറ്റി സ്‌ഥാപിക്കുന്നതിന് തുക അനുവദിച്ചു. കെഎസ്ഇബി സമർപ്പിച്ച എസ്‌റ്റിമേറ്റ് പ്രകാരം 73.13 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. കെഎസ്ഇബി സെക്ഷൻ അക്കൗണ്ടിൽ തുക എത്തിയതോടെ വൈദ്യുതിക്കാലുകൾ മാറ്റി സ്‌ഥാപിക്കുന്നതിനുള്ള നടപടി തുടങ്ങി. കെഎസ്ഇബിയുടെ ഭരണ-സാങ്കേതിക അനുമതി ലഭിച്ചാൽ പുതിയ പോസ്‌റ്റുകൾ സ്‌ഥാപിക്കാനാണ് പദ്ധതി.

മണ്ണൂരിൽ നിന്നു തുടങ്ങി കടലുണ്ടി വഴി ചാലിയം ജങ്കാർ ജെട്ടി വരെയുള്ള 7 കിലോമീറ്റർ റോഡിൽ 120 വൈദ്യുതിക്കാലുകളും 14 ട്രാൻസ്‌ഫോമറുകളുമാണ് മാറ്റി സ്‌ഥാപിക്കേണ്ടത്. ഇവ മാറ്റുന്നത് വൈകിയതിനാൽ റോഡിലെ ഓട നിർമാണം പലയിടത്തും പാതിവഴിയിൽ നിൽക്കുകയാണ്. വീതികൂട്ടി വികസിപ്പിച്ച റോഡിലെ പോസ്‌റ്റുകൾ ചിലയിടത്ത് ഓടക്ക് നടുവിലാണ്.

ഇതേത്തുടർന്ന് റോഡ് പ്രവൃത്തി നീളുന്നത് പരാതിക്ക് ഇടയാക്കിയതോടെയാണ് അടിയന്തര ഇടപെടൽ ഉണ്ടായിരിക്കുന്നത്. കിഫ്ബിയിൽ ഉൾപ്പെടുത്തി 45.54 കോടി രൂപ ചിലവിട്ടാണ് കടലുണ്ടി റോഡ് വീതികൂട്ടി നവീകരിക്കുന്നത്.

Malabar News:  ലോക്ക്‌ഡൗൺ മറവിൽ ലഹരിമാഫിയ പിടിമുറുക്കുന്നു; രക്ഷിതാക്കൾ ജാഗ്രത പാലിക്കണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE