യുഡിഎഫും വെല്‍ഫെയര്‍ പാര്‍ട്ടിയും തമ്മിലെ സഖ്യം ദേശീയ തലത്തില്‍ ആയുധമാക്കി ബിജെപി

By Staff Reporter, Malabar News
MALABARNEWS-MUQTAR
Mukhtar Abbas Naqvi
Ajwa Travels

ന്യൂഡെല്‍ഹി: കേരളത്തില്‍ യുഡിഎഫും വെല്‍ഫെയര്‍ പാര്‍ട്ടിയും തമ്മിലുള്ള സഖ്യം ദേശീയ തലത്തില്‍ ചര്‍ച്ചയാക്കാന്‍ ബിജെപിയുടെ നീക്കം. ഇതിന്റെ ചുവട് പിടിച്ച് കോണ്‍ഗ്രസിനെതിരെ ആഞ്ഞടിക്കാനാണ് തീരുമാനം.

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫ് നേതാക്കള്‍ ചര്‍ച്ച നടത്തിലായത് ആരുടെ നിര്‍ദേശ പ്രകാരമാണെന്ന് വ്യക്‌തമാക്കാന്‍ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി അബ്ബാസ് നഖ്‌വി രംഗത്തെത്തി.

‘തീവ്രവാദ ശക്‌തികളുമായി ഒളിഞ്ഞും തെളിഞ്ഞുമുള്ള കോണ്‍ഗ്രസ് ബന്ധമാണ് ഇതിലൂടെ പുറത്ത് വരുന്നത്, ജമാഅത്തെ ഇസ്‌ലാമി, പോപ്പുലര്‍ ഫ്രണ്ട് എന്നീ സംഘടനകളുമായി കോണ്‍ഗ്രസിന് അടുത്ത ബന്ധമുണ്ട്, രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ കൊടി കണ്ടത് യാദൃശ്‌ചികമല്ല’ നഖ്‌വി പറഞ്ഞു.

ഹത്രസ് സംഭവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് തീവ്രവാദ ബന്ധമുള്ളതിനാലാണ് അദ്ദേഹത്തിന്റെ കുടുംബത്തെ കാണാന്‍ രാഹുല്‍ പോയതെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നു.

കേരളത്തില്‍ സിപിഎം, വെല്‍ഫെയര്‍ പാര്‍ട്ടിയും യുഡിഎഫുമായുള്ള സഖ്യത്തെ രാഷ്‌ട്രീയ ആയുധമാക്കാന്‍ ആരംഭിച്ചതിന് പിന്നാലെയാണ് ബിജെപി ദേശീയ നേതൃത്വവും ഇത് ഉയര്‍ത്തി കൊണ്ടുവരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് തീരുമാനിച്ച സഖ്യം ഇപ്പോള്‍ കോണ്‍ഗ്രസിനും ലീഗിനും ഒരുപോലെ തലവേദന സൃഷ്‌ടിക്കുന്നുണ്ട്.

Read Also: ‘ഹിന്ദുത്വം രാജ്യത്തിന്റെ അന്തസത്ത, 1.3 ബില്യണ്‍ ജനങ്ങള്‍ക്കും ബാധകം’; മോഹന്‍ ഭാഗവത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE