ചാലിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹവും കണ്ടെത്തി

By News Desk, Malabar News
MalabarNews_drown to death
Ajwa Travels

കോഴിക്കോട്: കോടഞ്ചേരി ചാലിപ്പുഴയിൽ ഇന്നലെ വൈകുന്നേരം ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് കിണാശ്ശേരി തച്ചറക്കൽ അൻസാർ മുഹമ്മദിന്റെ മൃതദേഹമാണ് പുലിക്കയം ഭാ​ഗത്ത് നിന്ന് കണ്ടെത്തിയത്.

പെരുമണ്ണ പുതിയോട്ടിൽ ഇർഷാദിന്റെ ഭാര്യ ആയിഷ നിഷില (21) കിണാശ്ശേരി സ്വദേശി അൻസാർ മുഹമ്മദ്(26) എന്നിവരെ ഇന്നലെയാണ് ചാലിപ്പുഴയിലെ ഒഴുക്കിൽപെട്ട് കാണാതായത്. നിഷിലയുടെ മൃതദേഹം ഇന്നലെ ലഭിച്ചിരുന്നു. ഇന്നലെ കാലാവസ്‌ഥ മോശമായതിനെ തുടർന്ന് തെരച്ചിൽ നിർത്തിവെച്ചിരുന്നു.

വ്യാഴാഴ്‌ച വൈകുന്നേരത്തോടെ ആണ് സംഭവം. ഇർഷാദ്, ഭാര്യ ആയിഷ നിഷില സുഹൃത്തുക്കളായ അൻസാർ, അജ്‌മൽ എന്നിവർ രണ്ട് ബൈക്കുകളിലായാണ് സ്‌ഥലത്തെത്തിയത്. ഇവർ പുഴയില്‍ ഇറങ്ങിയപ്പോൾ ശക്‌തമായ മലവെള്ളപ്പാച്ചിൽ ഉണ്ടാവുകയും ഒഴുക്കില്‍പ്പെടുകയും ആയിരുന്നു. മറ്റുള്ളവര്‍ നീന്തി രക്ഷപ്പെട്ടു.

Also Read: ഇന്ധന വില വർധനവ്; കാളവണ്ടി സമരം നടത്തി യൂത്ത് കോൺഗ്രസ്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE