ജയ്‌പൂർ: വിവാഹത്തിനായി നീക്കിവച്ച തുക പെൺകുട്ടികളുടെ ഹോസ്‌റ്റൽ നിർമാണത്തിനായി നൽകാൻ പിതാവിനോട് ആവശ്യപ്പെട്ട് വധു. ബാർമർ നഗരത്തിലെ കിഷോർ സിംഗ് കാനോദിന്റെ മകൾ അഞ്‌ജലി കൻവറാണ് മാതൃകാപരമായ ഈ തീരുമാനം കൈകൊണ്ടത്.
നവംബർ 21നായിരുന്നു അഞ്‌ജലിയും പ്രവീൺ സിംഗുമായുള്ള വിവാഹം. വിവാഹത്തിന് മുമ്പ് തന്നെ അഞ്‌ജലി തന്റെ തീരുമാനം പിതാവിനെ അറിയിച്ചിരുന്നു. തനിക്ക് സ്‌ത്രീധനമായി നീക്കിവെച്ചിരിക്കുന്ന പണം പെൺകുട്ടികളുടെ ഹോസ്‌റ്റൽ നിർമാണത്തിനായി നൽകണമെന്ന മകളുടെ ആഗ്രഹത്തിനൊപ്പം പിതാവ് കിഷോർ സിംഗ് കാനോദും നിന്നു.
തുടർന്ന് സ്‌ത്രീധനമായി നൽകാൻ മാറ്റിവെച്ചിരുന്ന 75 ലക്ഷം രൂപ ഹോസ്‌റ്റൽ നിർമാണത്തിലേക്ക് നൽകി. സംഭവത്തെ കുറിച്ച് വന്ന പത്രവാർത്ത ബാർമറിലെ ത്രിഭുവൻ സിംഗ് റാത്തോഡ് എന്നയാൾ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു.
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രോൽസാഹിപ്പിക്കുന്ന അഞ്‌ജലിയുടെ ഈ തീരുമാനത്തെ സമൂഹമാദ്ധ്യമങ്ങൾ കയ്യടികളോടെയാണ് സ്വീകരിച്ചിരിക്കുന്നത്.
വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ അതിഥികൾക്ക് മുന്നിലും തന്റെ തീരുമാനത്തെക്കുറിച്ച് അഞ്‌ജലി അറിയിച്ചു. നിറഞ്ഞ കരഘോഷത്തോടെയാണ് എല്ലാവരും അഞ്‌ജലിയുടെ തീരുമാനത്തെ സ്വീകരിച്ചത്.
#positivenews #barmer #girleducation pic.twitter.com/UPl9BqXKfE
— Tribhuwan Singh Rathore ?? (@FortBarmer) November 24, 2021
Most Read: അങ്ങനെയല്ല, ഇങ്ങനെ… കുഞ്ഞിനെ മുട്ടിലിഴയാൻ പഠിപ്പിക്കുന്ന നായക്കുട്ടി