സംസ്‌ഥാനങ്ങൾക്ക് 40,000 കോടി രൂപ വായ്‌പ അനുവദിച്ച് കേന്ദ്രം

By Staff Reporter, Malabar News
center-sanctioned-40000-crores-for-states
നിർമലാ സീതാരാമൻ
Ajwa Travels

ന്യൂഡെൽഹി: സംസ്‌ഥാനങ്ങൾക്ക് 40,000 കോടി രൂപയുടെ വായ്‌പ അനുവദിച്ച് കേന്ദ്ര സർക്കാർ. ജിഎസ്‌ടി വരുമാനം ഇടിഞ്ഞത് നികത്താനാണ് വായ്‌പ അനുവദിച്ചത്. ജിഎസ്‌ടി നഷ്‌ട പരിഹാരത്തിന് പുറമെയാണ് ഈ തുക നൽകുക. വരുമാന നഷ്‌ടം പഠിച്ച് നിരക്ക് മാറ്റം ശുപാർശ ചെയ്യാൻ മന്ത്രിതല സമിതി നേരത്തെ രൂപീകരിച്ചിരുന്നു. ഈ സമിതിയുടെ നിർദ്ദേശ പ്രകാരമാണ് സംസ്‌ഥാനങ്ങൾക്ക് ധനമന്ത്രാലയം വായ്‌പ അനുവദിച്ചിരിക്കുന്നത്.

ഈ സാമ്പത്തിക വർഷത്തിൽ കേന്ദ്രം 1.59 ലക്ഷം കോടി രൂപ കടം വാങ്ങും. ഇത് സംസ്‌ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഘട്ടംഘട്ടമായി നൽകാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. ഇതിലൂടെ ജിഎസ്‌ടി കുറവ് കൊണ്ട് സംസ്‌ഥാനങ്ങൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്കും താൽക്കാലിക പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

ഈ സാമ്പത്തിക വർഷത്തിൽ ഇതുവരെ കേന്ദ്ര സർക്കാർ സംസ്‌ഥാനങ്ങൾക്ക് അനുവദിച്ച തുക 115,000 കോടി രൂപയായി. 75,000 കോടി രൂപ ജൂലൈ 15ന് സംസ്‌ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അനുവദിച്ചിരുന്നു.

2020-21 സാമ്പത്തിക വർഷത്തിലും ഇത്തരത്തിൽ സംസ്‌ഥാനങ്ങൾക്ക് കേന്ദ്രം സാമ്പത്തിക സഹായം നൽകിയിരുന്നു. അന്ന് 1.10 ലക്ഷം കോടി രൂപയാണ് ആകെ വായ്‌പയായി അനുവദിച്ചത്. ജിഎസ്‌ടി നഷ്‌ടപരിഹാര തുകയ്‌ക്ക്‌ പുറമെയാണ് ഈ തുക അനുവദിച്ചിരുന്നത്.

Read Also: സംസ്‌ഥാനത്തിന് 5 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE