ആ ഉന്നതന്‍ ആരെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കണം; രമേശ് ചെന്നിത്തല

By Syndicated , Malabar News
Ramesh-Chennithala-malabar news
രമേശ് ചെന്നിത്തല
Ajwa Travels

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ  ഉന്നതന്റെ പേര് കേട്ട് കോടതി ഞെട്ടിയെങ്കില്‍ കേരളം ബോധം കെട്ടുവീഴുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  ആ ഉന്നതന്‍ ആരാണെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു. കോടതിക്ക് ഞെട്ടലുണ്ടാക്കിയ എന്തു മൊഴിയാണ് മുദ്ര വെച്ച കവറില്‍ കോടതിക്ക് കൊടുത്തതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

സ്വര്‍ണക്കടത്തിനും ഡോളര്‍ കടത്തിനും പിന്നില്‍ പ്രവര്‍ത്തിച്ചത് വമ്പന്‍ സ്രാവുകളാണെന്നും  പ്രതികള്‍ വെളിപ്പെടുത്തിയ പേരുകള്‍  ഈ ഘട്ടത്തില്‍ പുറത്തുവരുന്നത് അന്വേഷണ പുരോഗതിയെ പ്രതികൂലമായി ബാധിക്കുമെന്നും  കൊച്ചിയിലെ സാമ്പത്തിക കുറ്റവിചാരണ കോടതി നിരീക്ഷിച്ചിരുന്നു.

കുറ്റകൃത്യത്തില്‍ പ്രതികള്‍ വെളിപ്പെടുത്തിയവരുടെ യഥാര്‍ഥ പങ്കാളിത്തവും അതിനുള്ള ശക്‌തമായ തെളിവും കണ്ടെത്തേണ്ട  ആവശ്യം ഉണ്ടെന്നും  കോടതി പറഞ്ഞിരുന്നു.

കൊറോണയില്‍ നിന്നും അകന്നു നില്‍ക്കണമെന്ന പോലെ സര്‍ക്കാരില്‍ നിന്നും അകന്നു നില്‍ക്കണമെന്ന് പറയേണ്ട അവസ്‌ഥയാണെന്നും അത്രമാത്രം അപചയമാണ് എല്‍ഡിഎഫും സിപിഐഎമ്മും നേരിടുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Read also: ഗോൾവാൾക്കർ വിവാദം; കേരളം എതിർക്കാൻ രണ്ട് കാരണങ്ങൾ; വ്യക്‌തമാക്കി ധനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE