കൊറോണ വൈറസ് അവസാനത്തെ മഹാമാരിയല്ല; ലോകാരോഗ്യ സംഘടന

By Desk Reporter, Malabar News
WHO-director-Dr-Tedros-Adhanom-Ghebreyesus
Ajwa Travels

ജനീവ: കൊറോണ വൈറസ് ലോകത്തിലെ അവസാനത്തെ മഹാമാരിയല്ലെന്ന് ലോകാരോഗ്യ സംഘടന ചെയര്‍മാന്‍ ടെഡ്രോസ് അദാനോം ഗെബ്രിയോസസ്. ഒരു മാഹാമാരി വന്നാല്‍ അതിനെ തടുക്കാനായി നാം കുറേയധികം സമ്പത്ത് ചിലവാക്കും. എന്നാൽ അടുത്ത ഒരു മഹാമാരി വരാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കുന്നതില്‍ മനുഷ്യര്‍ വളരെ പിറകിലാണെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ വൈറസിൽ നിന്ന് ഒരുപാട് പാഠങ്ങള്‍ പഠിക്കാനുണ്ട്. ഇത്രയുമധികം കാലയളവ് മനുഷ്യര്‍ പേടിച്ചുകഴിയേണ്ടി വന്ന ഒരു അവസ്‌ഥ നീണ്ട കാലത്തിനു ശേഷമാണ്. അടുത്തൊരു മഹാമാരിയെ ചെറുക്കാന്‍ മനുഷ്യന്‍ ശ്രമിക്കുന്നില്ലെന്നത് അപകടകരമായ കാര്യമാണ്. അതിൽ ഏറ്റവും ഭയപ്പെടുത്തുന്നത് അത് അവര്‍ക്കു തന്നെ മാനസിലാവുന്നില്ല എന്നതാണെന്നും അദ്ദേഹം പറഞ്ഞു.

“ഇത് ഏറ്റവും ഒടുവിലത്തെ മഹാമാരിയല്ലെന്നാണ് ചരിത്രം പറഞ്ഞു തരുന്നത്. മഹാമാരികള്‍ ജീവിതത്തിന്റ ഒരു ഭാഗം കൂടിയാണ്. കാലാവസ്‌ഥാ വ്യതിയാനത്തെ തടയുന്നതിനും ജൈവസമ്പത്തിനെ സംരക്ഷിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളില്‍ ഇനിയും ശ്രദ്ധ കേന്ദ്രീകരിച്ചില്ലെങ്കിൽ മനുഷ്യന്റെ ​ആരോഗ്യം മെച്ചപ്പെടുത്താനുള്ള എല്ലാ ശ്രമവും പാഴാകും. ഭൂമിയും വാസയോ​ഗ്യമല്ലാതായി തീരും,”- ടെഡ്രോസ് അദാനോം പറഞ്ഞു.

ലോകത്താകമാനം 1.75 മില്ല്യണ്‍ മരണങ്ങള്‍ കോവിഡ് കൊണ്ട് സംഭവിച്ചു കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 80 മില്ല്യണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്‌തു.

Kerala News:  എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കേരളത്തില്‍; നേതാക്കളുമായി ഇന്ന് കൂടിക്കാഴ്‌ച

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE