തെറ്റായ ഒരു ശൈലിയും സിപിഎം പ്രോൽസാഹിപ്പിക്കില്ല; എ വിജയരാഘവൻ

By Desk Reporter, Malabar News
A Vijayaraghavan about Ramanattukara Gold Smuggling

ആലപ്പുഴ: രാമനാട്ടുകര സ്വർണക്കടത്ത് ക്വട്ടേഷനിൽ ഇടത് അനുഭാവമുള്ളവര്‍ പ്രതികളായ സംഭവത്തിൽ നിലപാട് വ്യക്‌തമാക്കി സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. തെറ്റായ ഒരു ശൈലിയും സിപിഎം പ്രോൽസാഹിപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

അഞ്ച് ലക്ഷം അംഗങ്ങളുള്ള പാര്‍ട്ടിയാണ് സിപിഎം. ഒരു കോടിയിൽ പരം വര്‍ഗ ബഹുജന സംഘടനാ പ്രവര്‍ത്തകരും ഉണ്ട്. സമൂഹം അംഗീകരിക്കാത്ത ഒരു പ്രവർത്തന ശൈലിയും സിപിഎം അംഗീകരിക്കുന്നില്ല. പാര്‍ട്ടിക്ക് അംഗീകരിക്കാൻ കഴിയാത്ത പ്രവര്‍ത്തനം ആര് നടത്തിയാലും അവർക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കുന്നതാണ് സമീപനം. സിപിഎമ്മുമായി ബന്ധമുള്ളവരില്ല. ഡിവൈഎഫ്ഐയുമായി ബന്ധം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ അവരെ മാറ്റി നിര്‍ത്താൻ അവര്‍ ശ്രദ്ധിച്ചു; എ വിജയരാഘവൻ പറഞ്ഞു.

ഇതുവരെയുള്ള പ്രവര്‍ത്തന രീതിയിൽ വ്യക്‌തിപരമായ ഒരു പ്രവര്‍ത്തന വൈകല്യത്തേയും ന്യായീകരിക്കില്ല. സൈബർ ഇടങ്ങളിൽ എങ്ങനെ ഇടപെടണം എന്നതിൽ സിപിഎം മാർഗ നിർദ്ദേശം നൽകിയിട്ടുണ്ട്. സൈബർ ഇടങ്ങളിലും അച്ചടക്കം ബാധകമാണ്. സ്‌ത്രീപക്ഷ സമീപനം പാർട്ടിയുടെ ശൈലിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Most Read:  കോഴക്കേസ്; ബിജെപി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറിയെ ചോദ്യം ചെയ്യുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE