ബസിൽ കുഴഞ്ഞുവീണ യാത്രക്കാരിയെ നേരിട്ട് ആശുപത്രിയിൽ എത്തിച്ച് ഡ്രൈവർ

By Desk Reporter, Malabar News
The driver rushed the bus to the hospital for the passenger
Representational Image
Ajwa Travels

കോഴിക്കോട്: ബസിൽ കുഴഞ്ഞുവീണ യാത്രക്കാരിയെ ആശുപത്രിയിൽ നേരിട്ടെത്തിച്ച് ബസ് ഡ്രൈവർ മാതൃകയായി. വടകര മുടപ്പിലാവിൽ സ്വദേശി രാധയാണ് വൈകിട്ട് മൂന്നരയോടെ ബസിൽ കുഴഞ്ഞുവീണത്.

കണ്ണൂർ റൂട്ടിലോടുന്ന KL 58 P7 119 നമ്പർ ബസിലെ യാത്രക്കാരിയായിരുന്നു രാധ. ഇവർ കുഴഞ്ഞു വീണതോടെ ബസ് ഡ്രൈവറായ അത്തോളി സ്വദേശി സന്ദീപ്, ബസ് കൊയിലാണ്ടി ആശുപത്രിയിലേക്ക് തിരിച്ചുവിടുകയും രാധയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു. കണ്ടക്‌ടർ രാജേഷിന്റെ സഹായത്തോടെയാണ് കുഴഞ്ഞു വീണയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കോഴിക്കോട് കണ്ണൂർ റൂട്ടിലോടുന്ന ഈ ബസിന് സമയം തെറ്റിയതോടെ ആ ട്രിപ്പ് ഒഴിവാക്കേണ്ടിയും വന്നു. ട്രിപ്പ് മുടങ്ങിയെങ്കിലും ഒരാളുടെ ജീവൻ രക്ഷിക്കാനായതിൽ സന്തോഷമുണ്ടെന്ന് ഡ്രൈവർ സന്ദീപ് പറഞ്ഞു. രാധയെ പ്രാഥമിക ചികിൽസ നൽകിയ ശേഷം വിട്ടയച്ചു.

Most Read:  രജനികാന്ത്- നെൽസൺ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE