15ആം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന്; എംഎൽഎമാർ സത്യപ്രതിജ്‌ഞ ചെയ്യും

By Desk Reporter, Malabar News
Niyamasabha
Ajwa Travels

തിരുവനന്തപുരം: 15ആം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കം. എംഎൽഎമാരുടെ സത്യപ്രതിജ്‌ഞയോടെയാണ് സഭാ സമ്മേളനം തുടങ്ങുന്നത്. പ്രോടെം സ്‌പീക്കർ പിടിഎ റഹീമിന് മുന്നിലാണ് എംഎൽഎമാർ സത്യപ്രതിജ്‌ഞ ചെയ്യുക. അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്‌ഞ.

നാളെയാണ് സ്‌പീക്കർ തിരഞ്ഞെടുപ്പ്. എംബി രാജേഷിനെയാണ് എൽഡിഎഫ് സ്‌പീക്കർ സ്‌ഥാനത്തേക്ക്‌ നിർത്തുന്നത്. എൽഡിഎഫിന് ഭൂരിപക്ഷം ഉള്ളതിനാൽ രാജേഷ് തിരഞ്ഞെടുക്കപ്പെടും എന്ന് ഉറപ്പാണ്. എങ്കിലും പ്രതിപക്ഷം സ്‌ഥാനാർഥിയെ നിർത്തുമോയെന്ന് ഇന്നറിയാം.

28നാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. ജൂൺ നാലിനാണ് ബജറ്റ്. 14 വരെയാണ് സഭാ സമ്മേളനം. ചരിത്രവിജയം നേടി തുടർച്ചയായി രണ്ടാമതും അധികാരം നേടിയ എൽഡിഎഫ് തികഞ്ഞ ആത്‌മ വിശ്വാസത്തോടെയാകും സഭയിൽ എത്തുക. അതേസമയം, പ്രതിപക്ഷനിരയിൽ പുതിയ നായകനായി വിഡി സതീശൻ എത്തുന്നതാണ് മറ്റൊരു പ്രത്യേകത.

Also Read:  യാസ് ചുഴലിക്കാറ്റ്; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്; 27 വരെ മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE