ന്യൂഡെൽഹി: രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ഹജ്‌ജ് നിർവഹിക്കാൻ ഇന്ത്യയിൽ നിന്നുള്ള ആദ്യസംഘം ഇന്ന് കൊച്ചിയിൽ നിന്നും യാത്ര പുറപ്പെടും. ഇന്ന് രാവിലെ 8.30നാണ് കൊച്ചിയിൽ നിന്ന് ആദ്യസംഘം പുറപ്പെടുക. കൊച്ചിയിൽ നിന്നും ഹജ്‌ജ് വിമാനസർവീസുകൾ ജൂൺ 4ആം തീയതി മുതൽ 16ആം തീയതി വരെയാണ് സർവീസ് നടത്തുക.
ഈ വർഷത്തെ ഹജ്‌ജ് തീർഥാടകരുടെ ആദ്യ പട്ടിക അനുസരിച്ച് കൊച്ചിയിൽ നിന്ന് 7142 പേരാണ് ഹജ്‌ജ് നിർവഹിക്കാൻ പോകുന്നത്. 5393 പേർ കേരളത്തിൽനിന്നാണ്. തമിഴ്‌നാട്ടിൽനിന്നുള്ള 1434 പേരും ലക്ഷദ്വീപ് ആൻഡമാൻ, പോണ്ടിച്ചേരി എന്നിവടങ്ങളിൽ നിന്നുള്ളവരും കൊച്ചിയിൽ നിന്നും യാത്ര ചെയ്യുന്നുണ്ട്.
സൗദി എയർലൈൻസിന്റെ 20 വിമാനങ്ങളാണ് കൊച്ചിയിൽ നിന്നും സർവീസ് നടത്തുന്നത്. 377 പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന വിമാനങ്ങളാണ് സൗദി എയർലൈൻസ് ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്. സംസ്‌ഥാനത്ത് കൂടുതൽ തീർഥാടകർ ഉള്ളത് മലപ്പുറത്ത് നിന്നാണ്. കോവിഡ് വ്യാപനത്തെ തുടർന്ന് 2020ലും 2021ലും കർശന നിയന്ത്രണങ്ങളോടെയാണ് ഹജ്‌ജ് തീർഥാടനം നടന്നത്.
Read also: കോവിഡ് വ്യാപനം; ചൈനയിൽ വീണ്ടും ലോക്ക്ഡൗൺ