‘ദി ഗ്രേറ്റ്‌ എസ്‌കേപ്’; ബാബു ആന്റണി നായകനാകുന്ന പുതിയ ചിത്രം

By Staff Reporter, Malabar News
babu-antony-news-movie-the-great-escape
Babu Antony
Ajwa Travels

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ താരം ബാബു ആന്റണി വീണ്ടും നായകനാവുന്നു. ഒമർ ലുലു സംവിധാനം ചെയ്യുന്ന പവർ സ്‌റ്റാറിന് ശേഷം ബാബു ആന്റണിയെ നായകനാവുന്ന ചിത്രമാണിത്. സന്ദീപ് ജെഎൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര് ‘ദി ഗ്രേറ്റ് എസ്‌കേപ്‘ എന്നാണ്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു മുഴുനീള ആക്ഷൻ ത്രില്ലറാണിത്. സൗത്ത് ഇന്ത്യൻ യുഎസ് ഫിലിംസാണ് ചിത്രം നിർമിക്കുന്നത്.

 

View this post on Instagram

 

A post shared by Sandeep JL (@sandeepjl)

മലയാളത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്‌ടോബർ 16ന് അമേരിക്കയിലെ ടെക്‌സാസിൽ ആരംഭിക്കുമെന്ന് സംവിധായകൻ സന്ദീപ് തന്റെ ഫേസ്ബുക്ക് പോസ്‌റ്റിലൂടെ അറിയിച്ചു. ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്കും സംവിധായകൻ പുറത്തുവിട്ടു. പുതിയ പ്രഖ്യാപനത്തോടെ തൊണ്ണൂറുകളിൽ മലയാള സിനിമയെ തന്റെ ആക്ഷൻ രംഗങ്ങളിലൂടെ അടക്കി വാണിരുന്ന ബാബു ആന്റണിയുടെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് ആരാധകർ.

Read Also: ബാലൺ ഡിയോർ; 30 പേരുടെ ചുരുക്കപട്ടിക പ്രഖ്യാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE