പാരിസ്: ഈ വർഷത്തെ ബാലൻ ഡിയോർ പുരസ്‌കാരത്തിനായുള്ള അവസാന 30 പേരുടെ പട്ടിക ഫ്രാൻസ് ഫുട്ബോൾ പ്രഖ്യാപിച്ചു. ചാമ്പ്യൻസ് ലീഗ് നേടിയ ചെൽസിയുടെയും, യൂറോ കപ്പ് നേടിയ ഇറ്റലിയുടെയും താരങ്ങൾ നിറഞ്ഞതാണ് 30 അംഗ പട്ടിക. ലയണൽ മെസി, ക്രിസ്‌റ്റ്യാനോ റൊണാൾഡോ, ലെവൻഡോസ്‌കി എന്നീ പ്രമുഖർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. മെസിയും ലെവൻഡോസ്‌കിയുമാണ് ഇക്കുറി സാധ്യതയിൽ മുന്നിൽ.
ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ചെൽസിയുടെ എൻഗോളോ കാന്റെ, മേസൺ മൗണ്ട്, ആസ്‌പിലികെറ്റ, ജോർജീഞ്ഞോ എന്നിവർ പട്ടികയിലുണ്ട്. എംബപ്പെ, നെയ്‌മർ, സലാ, ബെൻസിമ, ഡി ബ്രുയിൻ, ബ്രൂണോ ഫെർണാണ്ടസ് എന്നീ വലിയ പേരുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ബാഴ്‌സലോണ യുവതാരം പെഡ്രിയും അവസാന 30 അംഗ പട്ടികയിൽ എത്തി.
Read Also: അനുശ്രീ കേന്ദ്ര കഥാപാത്രമായി ‘താര’; ചിത്രീകരണം തുടങ്ങി