സഞ്ചരിക്കുന്ന കോവിഡ് വാക്‌സിൻ ക്ളിനിക് ദുബായിൽ പ്രവർത്തനം തുടങ്ങി

By Desk Reporter, Malabar News
mobile-covid-vaccine-clinic
Ajwa Travels

ദുബായ്: സഞ്ചരിക്കുന്ന കോവിഡ് വാക്‌സിൻ ക്ളിനിക് ദുബായിൽ പ്രവർത്തനം തുടങ്ങി. 11 നഴ്‌സുമാരും ഡോക്‌ടർമാരും അടങ്ങുന്ന രണ്ട് മൊബൈൽ ക്ളിനിക്കുകളാണ് ദുബായിലെ വിവിധ പ്രദേശങ്ങളിൽ സഞ്ചരിച്ച് സേവനം നൽകുന്നത്. ദുബായിലെ 11 ഇടങ്ങളിലായാണ് വാക്‌സിൻ നൽകുന്നത്.

മുഹമ്മദ് ബിൻ റാഷിദ് യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസ് (എംബിആർയു), ദുബായ് ഹെൽത്ത് അതോറിറ്റിയുടെ (ഡിഎച്ച്എ) സഹകരണത്തോടെയാണ് മൊബൈൽ വാക്‌സിനേഷൻ ഡ്രൈവുകൾ നടത്തുന്നത്. വൈദ്യസഹായം നൽകുന്നതിനായി എംബിആർയു ആരംഭിച്ച വെൽനെസ് ഓൺ വീൽസ് സംരംഭത്തിന്റെ ഭാഗമായാണ് മൊബൈൽ ക്‌ളിനിക്കുകൾ വിന്യസിച്ചിരിക്കുന്നത്.

ഗർഹൂദ് സ്വകാര്യ ആശുപത്രി, ഓയിൽഫീൽഡ്‌സ് സപ്‌ളൈ സെന്റർ, എസ്ആർജി ഹോൾഡിങ് ഷെറാട്ടൺ ഗ്രാൻഡ്, ഡിപി വേൾഡ്, അമേരിക്കൻ ഹോസ്‌പിറ്റൽ, മക്‌ഗെർമോട്ട് മിഡിൽഈസ്‌റ്റ് , ദുബായ് ചേംബർ ഓഫ് കൊമേഴ്‌സ് എന്നിവിടങ്ങളിലാണ് മൊബൈൽ ക്ളിനിക്കിന്റെ സേവനം ഉണ്ടാവുക. കൂടുതൽ മേഖലകളിലേക്ക് മൊബൈൽ സേവനം വ്യാപിപ്പിക്കാനും നീക്കമുണ്ട്.

യുഎഇയിലെ സാധാരണ തൊഴിലാളികൾക്കും അനാഥർക്കും മറ്റ് കരുതൽ ആവശ്യം ഉള്ളവർക്കും മൊബൈൽ ക്ളിനിക്കിന്റെ സേവനം നൽകാനും ലക്ഷ്യമിടുന്നുണ്ടെന്ന് എംബിആർയു അഡ്‌മിനിസ്‌ട്രേഷൻ ആൻഡ് പ്രൊഫഷണൽ സർവീസസ് ഡെപ്യൂട്ടി വൈസ് ചാൻസലർ ഡോ. അമീർ മുഹമ്മദ് അൽ സറൂണി പറഞ്ഞു.

Also Read:  ചെയ്യാത്ത കാര്യത്തിൽ അഭിപ്രായമില്ല; മെഗാസ്‌റ്റാർ മമ്മൂട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE