മുദര്‍രിസ് സഹായ ഫണ്ടിന് ഡിസംബർ 05 ശനിയാഴ്‌ച മുതല്‍ അപേക്ഷ സ്വീകരിക്കും

By Desk Reporter, Malabar News
SYS (EK) Mudarris Rrelief Fund _ Malabar News
Representational Image
Ajwa Travels

മലപ്പുറം: ജംഇയ്യത്തുല്‍ മുദര്‍രിസിന്‍ ജില്ലാ കമ്മിറ്റി മുദര്‍രിസുമാർക്ക് നല്‍കുന്ന ധന സഹായത്തിനുള്ള അപേക്ഷ ഡിസംബർ 05 ശനിയാഴ്‌ച മുതല്‍ സ്വീകരിക്കും. കോവിഡ്19 മൂലം ജോലി നഷ്‌ടപ്പെട്ട് വേതനം മുഴുവനായോ ഭാഗികമായോ ലഭിക്കാതെ പ്രയാസങ്ങൾ അനുഭവിക്കുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

അര്‍ഹതയുള്ളവര്‍ മലപ്പുറം സുന്നി മഹലില്‍ നിന്ന് അപേക്ഷ ഫോം കൈപറ്റി പൂരിപ്പിച്ച് ജില്ലാ കമ്മിറ്റിയെ ഏല്‍പ്പിക്കേണ്ടതാണ്. ഇതിലേക്കായി നടക്കുന്ന ധന സമാഹരണം നടത്താത്ത മഹല്ലുകളിലും പള്ളികളിലും ഇന്ന് (ഡിസംബർ 04 വെള്ളി) ജുമുഅക്ക് ശേഷം ഫണ്ട് ശേഖരണം നടത്തണമെന്ന് ജംഇയ്യതുല്‍ മുദര്‍രിസീന്‍ ജില്ലാ കമ്മിറ്റി അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് 9847651787, 9447353478 നമ്പറുകളില്‍ ബന്ധപ്പെടുക.

Most Read: കൺകണ്ട ദൈവത്തിന്റെ കരുത്തിൽ ‘ശ്രീരാജ്’ അന്ധതയെ തോൽപിച്ച് ജെആർഎഫ് കരസ്‌ഥമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE