‘മഅ്ദിൻ’ അക്കാദമിയുടെ പുതിയ അദ്ധ്യയന വർഷം ഓണ്‍ലൈനിൽ ആരംഭിച്ചു

By Desk Reporter, Malabar News
The new academic year of Ma'din Academy has started online
‘മഅ്ദിൻ' അക്കാദമി ഓണ്‍ലൈന്‍ പഠനാരംഭം ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉൽഘാടനം നിർവഹിക്കുന്നു
Ajwa Travels

മലപ്പുറം: മഅ്ദിൻ അക്കാദമിയുടെ പ്രധാന കാമ്പസ്, ഓഫ് കാമ്പസ് എന്നിവിടങ്ങളിലെ മത-ഭൗതിക പഠന കേന്ദ്രങ്ങളുടെ പുതിയ അദ്ധ്യയന വർഷം ഓണ്‍ലൈനിൽ ആരംഭിച്ചു. മഅ്ദിൻ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഓണ്‍ലൈന്‍ പഠനാരംഭം ഉൽഘാടനം നിർവഹിച്ചു.

പ്രതിസന്ധികള്‍ കാരണം പഠനം മുടങ്ങരുതെന്നും പ്രതികൂല സാഹചര്യങ്ങളിൽ ആധുനിക ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് വിദ്യനേടാൻ വിദ്യാർഥികൾ സജ്‌ജരാകണമെന്നും ഇദ്ദേഹം പറഞ്ഞു. കുല്ലിയ്യ ശരീഅ, കോളേജ് ഓഫ് ഇസ്‌ലാമിക് ദഅ്‌വ, മഅ്ദിൻ മോഡല്‍ അക്കാദമി, സ്‌കൂള്‍ ഓഫ് എക്‌സലന്‍സ്, സാദാത്ത് അക്കാദമി, അറബിക് വില്ലേജ്, തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജ്, വനിതാ വിദ്യഭ്യാസ സംരംഭങ്ങളായ ക്യൂലാന്റ്, ഷീ കാമ്പസ്, ഹിയ അക്കാദമി എന്നീ വിഭാഗങ്ങളിലെ ക്ളാസുകൾക്കുമാണ്‌ തുടക്കമായത്.

സൂം ആപ്പ്ളിക്കേഷൻ, ഗൂഗ്ള്‍ മീറ്റ് തുടങ്ങിയ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ക്ളാസുകൾ നടക്കുക. എല്ലാ ദിവസവും രാവിലെ 6 മുതല്‍ 6.30 വരെ സാധാരണക്കാര്‍ക്ക് വേണ്ടിയുള്ള ക്‌ളാസുകളും നടക്കും. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും.

Most Read: വ്യാജ പ്രചാരണങ്ങൾ; ബാബ രാംദേവിന് എതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ഐഎംഎ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE