സ്വര്‍ണക്കടത്ത്; സെക്രട്ടേറിയേറ്റിലെ സിസി ടിവി ദൃശ്യങ്ങള്‍ എന്‍ഐഎ സംഘം ശേഖരിച്ചു

By Syndicated , Malabar News
Kerala_Government_Secretariat_NIA
Ajwa Travels

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സെക്രട്ടേറിയേറ്റിലെ സിസി ടിവിയില്‍  നിന്ന് എന്‍ഐഎ സംഘം ദൃശ്യങ്ങള്‍ ശേഖരിച്ചു. 14 ക്യാമറകളിലെ ദൃശ്യങ്ങളാണ് ശേഖരിച്ചത്. കൂടുതല്‍ പരിശോധനയുണ്ടാകുമെന്നും അധികൃതര്‍ വ്യക്‌തമാക്കി.

മൂന്ന് എന്‍ഐഎ ഉദ്യോഗസ്‌ഥരും സി- ഡാക്കിലെ ടെക്നിക്കല്‍ വിദഗ്ധനും അടങ്ങിയ സംഘമാണ് വിവരങ്ങള്‍ ശേഖരിച്ചത്. നേരത്തെ 83 ക്യാമറകളിലെ ദൃശ്യങ്ങള്‍ എന്‍ഐഎ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് ലക്ഷങ്ങള്‍ ചെലവ് വരുമെന്നായിരുന്നു സംസ്‌ഥാന സര്‍ക്കാരിന്റെ വിശദീകരണം. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍  ജനുവരി ആദ്യം കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് എന്‍ഐഎ ദൃശ്യങ്ങള്‍ ശേഖരിച്ചത്.

അതേസമയം സ്വര്‍ണക്കത്തുമായി ബന്ധപ്പെട്ട്  എം ശിവശങ്കറിനെതിരെ കസ്‌റ്റംസ് രജിസ്‌റ്റര്‍ ചെയ്‌ത  കേസില്‍ ശിവശങ്കറിന്റെ ജാമ്യാപേക്ഷ എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതി ഇന്ന് പരിഗണിക്കും. അതേസമയം ശിവശങ്കറിനെതിരെ സ്വര്‍ണക്കടത്തില്‍ ശക്‌തമായ തെളിവുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നും  കസ്‌റ്റംസ് എതിര്‍ സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചിരുന്നു.

Read also: കസ്‌റ്റംസ് കേസില്‍ ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE