പ്രതിയെ അന്വേഷിച്ച് എത്തിയ പോലീസ് ജീപ്പ് നടുറോഡിൽ മറിഞ്ഞു

By Desk Reporter, Malabar News
The police jeep accident in Malappuram
Ajwa Travels

മലപ്പുറം: പ്രതിയെ അന്വേഷിച്ച് എത്തിയ പോലീസ് ജീപ്പ് നടുറോഡിൽ മറിഞ്ഞു. തിരൂരങ്ങാടി പോലീസിന്റെ ജീപ്പാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. മമ്പുറം വലിയ പള്ളിക്ക് സമീപം രാത്രി എട്ടോടെയാണ് അപകടം. ചെമ്മാട് നിന്ന് ഒരു കേസിലെ പ്രതിയെ അന്വേഷിച്ച് മമ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടത്.

എസ്ഐ എസ്‌കെ പ്രിയൻ, പോലീസുകാരായ ഷിബിത്ത്, ശിവൻ എന്നിവരായിരുന്നു ജീപ്പിലുണ്ടായിരുന്നത്. ഇവർക്ക് നിസാര പരിക്കുകളേറ്റു. വീതി കുറഞ്ഞ ഈ റോഡിൽ വാഹനം പള്ളിയുടെ നേർച്ചപ്പെട്ടിയുടെ തറയിൽ ഇടിച്ചാണ് മറിഞ്ഞ്.

പരിക്കേറ്റ പോലീസ് ഉദ്യോഗസ്‌ഥരെ തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് വാഹനം അമിത വേഗതയിലായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. മറിഞ്ഞ ജീപ്പ് നാട്ടുകാരാണ് നേരെ ആക്കിയത്. എന്നാൽ മറ്റൊരു വാഹനം വൺവേ തെറ്റിച്ച് വന്നതാണ് അപകട കാരണമെന്നാണ് പോലീസ് പറയുന്നത്.

Most Read:  കണ്ണൂരിൽ വൃദ്ധമാതാവിനെ മക്കൾ മർദ്ദിച്ച സംഭവം; മന്ത്രി റിപ്പോർട് തേടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE