‘ദൃശ്യം 2’ തെലുങ്ക് റീമേക്ക്; പൂജാ ചടങ്ങുകൾ പൂർത്തിയായി

By Team Member, Malabar News
dhrishyam 2
Representational image
Ajwa Travels

ജീത്തു ജോസഫ് സംവിധാനം ചെയ്‌ത്‌ മോഹൻലാൽ നായകനായ പുതിയ ചിത്രം ദൃശ്യം 2 തെലുങ്ക് റീമേക്കിന്റെ പൂജാ ചടങ്ങുകൾ പൂർത്തിയായി. ഹൈദരാബാദ് രാമനായിഡു സ്‌റ്റുഡിയോസിൽ വച്ചാണ് ചിത്രത്തിന്റെ പൂജ നടന്നത്. ചടങ്ങിൽ ജീത്തു ജോസഫ്, ചിത്രത്തില്‍ നായകനാവുന്ന വെങ്കടേഷ്, ഛായാഗ്രാഹകന്‍ സതീഷ് കുറുപ്പ്, റാണ ദഗ്ഗുബതി എന്നിവർ പങ്കെടുത്തു.

ദൃശ്യത്തിന്റെ ആദ്യഭാഗം തെലുങ്കിൽ സംവിധാനമാണ് ചെയ്‌തത്‌ ശ്രീപ്രിയ ആയിരുന്നു. എന്നാൽ രണ്ടാം ഭാഗം തെലുങ്കിലും സംവിധാനം ചെയ്യുന്നത് ജീത്തു ജോസഫ് തന്നെയാണ്. മലയാളത്തിൽ ഫെബ്രുവരി 19ആം തീയതി ഒടിടി പ്ളാറ്റ്ഫോമായ ആമസോൺ പ്രൈമിലൂടെയാണ് ദൃശ്യം 2 റിലീസ് ചെയ്‌തത്‌. തൊട്ടടുത്ത ദിവസം തന്നെ ചിത്രത്തിന്റെ തെലുങ്ക് റീമേക്കും പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം 5ആം തീയതി ഹൈദരാബാദിൽ ആരംഭിക്കും.

വെങ്കടേഷ് ദഗ്ഗുബതി നായകനാകുന്ന ചിത്രത്തിൽ മലയാളം പതിപ്പിൽ ഉണ്ടായിരുന്ന മീനയും, എസ്‌തറും അതേ കഥാപാത്രങ്ങളെ അവതരിപ്പിക്കും. ഇരുവരും ആദ്യഭാഗത്തിലും ഉണ്ടായിരുന്നു. കൂടാതെ ഐജി ഗീത പ്രഭാകർ എന്ന കഥാപാത്രത്തെ തെലുങ്കിൽ അവതരിപ്പിച്ചത് നദിയ മൊയ്‌തുവാണ്.

Read also : ‘യേൻ ആളു പണ്ടാരത്തി’; കർണ്ണനിലെ അടുത്ത ഗാനം പുറത്തിറങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE